വിവാഹ മുഹൂർത്തത്തിനു മുൻപ് പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്ത് നവവധു
Mail This Article
×
കരുനാഗപ്പള്ളി ∙ വിവാഹ മുഹൂർത്തത്തിനു മുൻപ് പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി നവവധു. കരുനാഗപ്പള്ളി തുറയിൽകുന്ന് മരുതൂർകുളങ്ങര തെക്ക് പ്രാന്തിശ്ശേരി പടീറ്റതിൽ ബി.സജീവന്റെയും എസ്.മിനിയുടെയും മകൾ അഞ്ജലി ആണ് ഇന്നലെ രാവിലെ 9.30ന് ആലപ്പാട് ശക്തിപ്പറമ്പ് ഗവ. എൽപി സ്കൂളിലെ 117–ാം നമ്പർ പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്തത്.
വർക്കല ഇടവ ശിവശക്തിയിൽ മണികണ്ഠന്റെയും സംഗീതയുടെയും മകൻ എം.എസ്.മനീഷിന്റെയും അഞ്ജലിയുടെയും വിവാഹം ഇന്നലെ രാവിലെ 11നും 11.30നും ഇടയിൽ മരുതൂർകുളങ്ങര മഹാദേവ ക്ഷേത്ര സന്നിധിയിൽ വച്ചായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.