എള്ള് കൃഷിയിൽ നൂറു മേനി വിളവുമായി രാമചന്ദ്രൻ
Mail This Article
×
ഓച്ചിറ∙ ഓണാട്ടുകരയിലെ തനത് എള്ള് കൃഷിയിൽ നൂറ് മേനി വിളവുമായി രാമചന്ദ്രൻ. ഞക്കനാൽ മുട്ടത്ത് രാമചന്ദ്രൻ ഓണാട്ടുകര ഇനം എള്ള് കൃഷിയിലാണു വിജയം നേടിയത്. രണ്ടേക്കർ തരിശ് ഭൂമിയിലാണ് കൃഷി ഭവന്റെ സഹായത്തോടെ എള്ള് കൃഷി നടത്തിയത്.ഒരുകാലത്ത് ഓണാട്ടുകരയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്തിരുന്ന എള്ള് കൃഷി എന്ന് ഏറെക്കുറേ നിലച്ചിരുന്നു.
ഇതിനെത്തുടർന്നാണ് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഓണാട്ടുകര എള്ളും അതിൽ നിന്നു നിർമിക്കുന്ന ‘ഓണാട്ടുകര എള്ള് എണ്ണ’ ബ്രാൻഡ് ഇന്ന് വിപണിയിൽ എത്തിച്ചിരുന്നു. ഇതിനെ പിന്തുടർന്നാണ് രാമചന്ദ്രനും എള്ള് കൃഷിയിലേക്ക് തിരിഞ്ഞത്. പഞ്ചായത്തിലെ മികച്ച കർഷകനായ രാമചന്ദ്രൻ വാഴ, മഞ്ഞൾ, കസ്തൂരി മഞ്ഞൾ, കൂവ, ഇഞ്ചി, പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.