ADVERTISEMENT

കൊല്ലം ∙ എസ്എസ്എൽസി പരീക്ഷയിൽ ജില്ലയിൽ 99.55 % വിജയം. കഴിഞ്ഞ വർഷത്തെ 99.51 % വി‍ജയ ശതമാനത്തിൽ നിന്ന് 0.04 ശതമാനത്തിന്റെ വർധനയാണ് ഇത്തവണ. സമീപകാല ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയ ശതമാനമാണിത്. 7,146 പേർ ജില്ലയിൽ എല്ലാ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കി–4,393 പെൺകുട്ടികളും 2753 ആൺകുട്ടികളും. 167 സ്കൂളുകൾ ജില്ലയിൽ 100% വിജയം കരസ്ഥമാക്കി. 

15,483 ആൺകുട്ടികളും 14,796 പെൺകുട്ടികളുമടക്കം 30,279 വിദ്യാർഥികളാണ് ഈ വർഷം ജില്ലയിൽ എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതിൽ 15,418 ആൺകുട്ടികളും 14,726 പെൺകുട്ടികളുമടക്കം 30,144 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. ജില്ലയിലെ 3 വിദ്യാഭ്യാസ ജില്ലകളിൽ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ വിജയശതമാനമുള്ളത്– 99.83 %. 

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണത്തിൽ ജില്ല വലിയ കുതിപ്പാണ് നടത്തിയത്. കഴിഞ്ഞ വർഷം 6,458 വിദ്യാർഥികൾക്കാണ് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചിരുന്നത്.

എന്നാൽ ഈ വർ‌ഷം 7,146 ലേക്ക് ഉയർന്നു. കൊല്ലം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ ഫുൾ എ പ്ലസുകാരുള്ളത്– 3,474. ജില്ലയിലെ ആകെ ഫുൾ എ പ്ലസ് നേടിയവരിൽ പകുതിയോളവും കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ നിന്നാണ്.

പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളെയും വിജയിപ്പിച്ചത് ജില്ലയിലെ 165 സ്കൂളുകളാണ്. 57 ഗവൺമെന്റ് സ്കൂളുകളും 90 എയ്ഡഡ് സ്കൂളുകളും 20  അൺ എയ്ഡഡ് സ്കൂളുകളുമടക്കമാണ് 165 സ്കൂളുകൾ. കഴിഞ്ഞ വർഷം 172 വിദ്യാലയങ്ങളാണ് 100% വിജയം നേടിയത്.

507 വിദ്യാർഥികളെ വിജയിപ്പിച്ച ജിഎച്ച്എസ്എസ് അഞ്ചൽ വെസ്റ്റ് സ്കൂളാണ് ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയെഴുതിച്ചു 100 % വിജയം നേടിയത്. ജിഎച്ച്എസ്എസ് ചാത്തന്നൂർ 500 കുട്ടികളെ പരീക്ഷയെഴുതിച്ച് 100 % വിജയം നേടി. വിജയ ശതമാനം, എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണം എന്നിവയിലെല്ലാം ജില്ല ഇത്തവണ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. അതേ സമയം വിജയ ശതമാനം വർധിപ്പിച്ചെങ്കിലും സംസ്ഥാന തലത്തിൽ പതിനൊന്നാമതാണ് ജില്ല. 

ഹയർ സെക്കൻഡറി,  വിഎച്ച്എസ്‌ഇ 36,810 സീറ്റ് 
കൊല്ലം∙ പത്താം ക്ലാസ് വിജയിച്ച കുട്ടികൾക്ക് ജില്ലയിൽ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 36,810 സീറ്റ് ലഭ്യമാണ്. സംസ്ഥാന സിലബസ് പ്രകാരം ഈ വർഷം 30,557 വിദ്യാർഥികളാണ് പത്താംക്ലാസ് പരീക്ഷ എഴുതിയത്.  ഹയർ സെക്കൻഡറിയിൽ 138 സ്കൂളുകളിലെ 533 ബാച്ചുകളിലായി 31,980 സീറ്റ് ഉണ്ട്. ഓരോ ബാച്ചിലും 20% സീറ്റ് വർധന ഉൾപ്പെടെയാണ് ഇത്. 

 വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ 51 സ്കൂളുകളിലായി 4830 കുട്ടികൾക്ക് പ്രവേശനം ലഭിക്കും. ഇതിനു പുറമേ ഐടിഐ തുടങ്ങിയ കോഴ്സുകളിലും കുട്ടികൾക്ക് ഉപരിപഠന സാധ്യതയുണ്ട്. സംസ്ഥാന സിലബസിനു പുറമേ സിബിഎസ്ഇ പത്താംക്ലാസ് പാസാകുന്ന വലിയൊരു വിഭാഗം കുട്ടികൾ കൂടി ഹയർ സെക്കൻഡറി പ്രവേശനത്തിന് അപേക്ഷ നൽകാറുണ്ട്.

∙ ഹയർ സെക്കൻഡറി
ആകെ സ്കൂൾ– 138 (ഗവ.സ്കൂൾ–61), എയ്ഡഡ്–55, അൺ എയ്ഡഡ്–20, സ്പെഷൽ സ്കൂൾ–1, റസിഡൻഷ്യൽ സ്കൂൾ–1)
∙ബാച്ചുകൾ
ആകെ ബാച്ചുകൾ: സയൻസ്–303, ഹ്യുമാനിറ്റീസ്–93, കൊമേഴ്സ്–137. ആകെ– 533
ഗവൺമെന്റ് സ്കൂൾ: സയൻസ് –106, ഹ്യുമാനിറ്റീസ്–39, കൊമേഴ്സ്–59. ആകെ– 204.
എയ്ഡഡ്: സയൻസ് –142, ഹ്യുമാനിറ്റീസ്–47, കൊമേഴ്സ്–63. ആകെ–252.
അൺഎയ്ഡഡ്: സയൻസ് –55, ഹ്യുമാനിറ്റീസ്– 7, കൊമേഴ്സ്– 15, ആകെ– 77.

വിദ്യാഭ്യാസ ജില്ല, പരീക്ഷ എഴുതിയവർ, വിജയിച്ചവർ, ശതമാനം എന്ന ക്രമത്തിൽ
∙ കൊട്ടാരക്കര 7,650  7,637 99.83%
∙ പുനലൂർ 6,375  6,339  99.44%
∙ കൊല്ലം 16,254      16,168 99.47%

വിദ്യാഭ്യാസ ജില്ല, ഫുൾ എ പ്ലസ് നേടിയ പെൺകുട്ടികളുടെ എണ്ണം, ആൺകുട്ടികളുടെ എണ്ണം, ആകെ  
∙ കൊട്ടാരക്കര 13,86 964 2,350 
∙ പുനലൂർ 815 507 1,322 
∙ കൊല്ലം 2,192 1,282 3,474 

കൂടുതൽ വിദ്യാർഥികളെ പരീക്ഷയെഴുതി 100 % വിജയം നേടിയവർ
∙ ജിഎച്ച്എസ്എസ് അഞ്ചൽ വെസ്റ്റ് – 507
∙ ജിഎച്ച്എസ്എസ് ചാത്തന്നൂർ– 500
∙ ടികെഎം എച്ച്എസ്എസ് കരിക്കോട്– 420
∙ ജിഎച്ച്എസ്എസ് അഞ്ചാലുംമൂട്– 417
∙ സെന്റ് മേരി എച്ച്എസ്എസ് കിഴക്കേക്കര– 417
∙ ക്രിസ്തുരാജ് ഹൈസ്കൂൾ കൊല്ലം– 415
∙ എസ്എൻഎസ്എം എച്ച്എസ്എസ് 
ഇളമ്പള്ളൂർ– 412

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com