ADVERTISEMENT

പുനലൂർ ∙ മലയോര ഹൈവേയിൽ പുനലൂർ അടുക്കളമൂലയ്ക്കും ചുടുകട്ട ജം‌ക്‌ഷനും മധ്യേയുള്ള കൂറ്റൻ മരങ്ങൾ മുറിച്ച് 11മാസം പിന്നിട്ടിട്ടും റോഡിൽ നിന്നും തടി നീക്കാത്തത് അപകടങ്ങൾക്ക് വഴിയൊരുക്കുന്നു.   പോയ ആഴ്ചകളിൽ വാഹനങ്ങൾ തടിയിലിടിച്ച്  മറിഞ്ഞ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിൽ റോഡരികിൽ നിന്ന കൂറ്റൻ ആഞ്ഞിലി കാറ്റിൽ കടപുഴകി വീണ് സമീപത്തെ ഓഡിറ്റോറിയവും മതിലും തകർന്നിരുന്നു. ഇതേത്തുടർന്ന് കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) അധികൃതരുടെ മേൽനോട്ടത്തിൽ ഇവിടെയുണ്ടായിരുന്ന അപകട നിലയിലുള്ള മറ്റു കൂറ്റൻ മരങ്ങൾ കൂടി മുറിച്ചുനീക്കി. 

 എന്നാൽ കടപുഴകിയ മരത്തിന്റെയും മുറിച്ചുനീക്കിയ മരങ്ങളുടെയും തടി റോഡിന്റെ വശത്ത് തന്നെ ഉപേക്ഷിച്ചു. ഇവ ഇവിടെനിന്നും നീക്കാൻ നടപടിയുണ്ടായില്ല.  ഇപ്പോൾ ഇവയുടെ മുകളിലൂടെ തോട്ടപ്പയർ കൂടി വളർന്നതോടെ ഇവിടെ തടി കിടപ്പുണ്ടെന്ന് വാഹനമോടിക്കുന്നവർക്ക് അറിയാനാകുന്നില്ല. രാത്രിയിലാണ് കൂടുതൽ അപകടം. റോഡിലേക്ക് തോട്ടപ്പയർ വളർന്നിറങ്ങിയതിനാൽ റോഡിന്റെ വീതിയും ഡ്രൈവർമാർക്ക് കാണാനാകുന്നില്ല. ഉപേക്ഷിക്കപ്പെട്ട തടികൾ മഴയും വെയിലുമേറ്റ് നശിച്ചുതുടങ്ങുന്നതായും ആക്ഷേപമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com