വിവാഹം കഴിഞ്ഞത് രണ്ടാഴ്ച മുൻപ്; യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
Mail This Article
×
പൂതക്കുളം ∙ യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂതക്കുളം ഈഴംവിള പടിഞ്ഞാറ്റേ ചാലുവിള വീട്ടിൽ വിജയൻ – മഞ്ജുഷ ദമ്പതികളുടെ മകൻ വിശാഖിനെ (22) ആണ് ബുധൻ വൈകിട്ട് 5.15നു കിടപ്പുമുറിയിലെ ഫാനിൽ മുണ്ട് ഉപയോഗിച്ചു തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ബന്ധുക്കളും വീട്ടുകാരും ചേർന്ന് ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരവൂർ കൂനയിൽ കിഴക്കിടംമുക്ക് സ്വദേശിനിയുമായി ഉള്ള വിശാഖിന്റെ വിവാഹം രണ്ടാഴ്ച മുൻപാണു കഴിഞ്ഞത്. കേറ്ററിങ് ജോലികൾ ചെയ്തു വരികയായിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുകൾക്കു വിട്ടുനൽകി. സംസ്കാരം ഇന്നലെ വീട്ടുവളപ്പിൽ നടത്തി. പരവൂർ പൊലീസ് കേസെടുത്തു. വിഷ്ണു, സഞ്ജയ് എന്നിവർ സഹോദരങ്ങളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.