ADVERTISEMENT

കഴുതുരുട്ടി ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ രാവിലെ 10നു ഡോക്ടറെ കാണാൻ എത്തിയവരെ വരവേറ്റതു മൂർഖൻ കുഞ്ഞ്. ഡോക്ടറുടെ മുറിയുടെ മുൻപിൽ മൂലയിൽ ആയി വാസം ഉറപ്പിച്ച മൂർഖൻ കുഞ്ഞിനെ കണ്ടതോടെ ആശുപത്രിയിൽ എത്തിയവർ പരിഭാന്ത്രരായി. ആട്ടി ഓടിക്കാൻ ശ്രമിച്ചപ്പോൾ പത്തി വിരിച്ചതോടെ ശ്രമം ഉപേക്ഷിച്ചു. വനം വകുപ്പിനെ അറിയിച്ചതിനെത്തുടർന്ന് അഞ്ചൽ വനം ദ്രുതകർമസേന എത്തി മൂർഖനെ കുപ്പിയിലാക്കി കൊണ്ടുപോയി.

ആശുപത്രിയുടെ പിന്നിലായാണു വനവും കഴുതുരുട്ടി ആറും. ഇവിടെ നിന്നാകാം മൂർഖൻ കുഞ്ഞ് ആശുപത്രിയിൽ എത്തിയതെന്നാണു നിഗമനം. ആര്യങ്കാവ് പഞ്ചായത്തിലെ വിവിധ ജനവാസ മേഖലകളിൽ കഴിഞ്ഞ രണ്ടാഴ്ചയായി പാമ്പുകളുടെ സാന്നിധ്യം കൂടിയിട്ടുണ്ടെന്നു നാട്ടുകാർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com