ADVERTISEMENT

കൊല്ലം ∙ ആളുകൾ കുളിക്കാനും വസ്ത്രം അലക്കാനും ഉപയോഗിക്കുന്ന കല്ലുപാലത്തിനും ഇരുമ്പ് പാലത്തിനും ഇടയിലുള്ള കച്ചേരി വാർഡിലെ ഊറ്റ്കുഴി കിണറ്റിൽ സാമൂഹിക വിരുദ്ധർ പ്ലാസ്റ്റിക് മാലിന്യം തള്ളി. ഇതോടെ മലിനമായ ജലം നാട്ടുകാർ ചേർന്നു വറ്റിച്ച ശേഷം ശുചീകരിച്ചു. വർഷങ്ങളായി ജനങ്ങൾ കുളിക്കാനും നനയ്ക്കാനും ഉപയോഗിക്കുന്ന പൊതുകിണറാണു തിങ്കളാഴ്ച രാത്രിയിൽ ചില സാമൂഹിക വിരുദ്ധർ മലിനമാക്കിയത്. കിണറിനു സമീപത്ത് ഹരിതകർമ സേനാംഗങ്ങൾ വാർഡിൽ നിന്നു ശേഖരിച്ച അനേകം പ്ലാസ്റ്റിക് മാലിന്യം ചാക്കിൽ കെട്ടി സൂക്ഷിച്ചിട്ടുണ്ട്. ഈ ചാക്കുകളാണ് കിണറിൽ തള്ളിയത്. ആശുപത്രി മാലിന്യവും ഇതിൽ ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com