ADVERTISEMENT

ശാസ്താംകോട്ട ∙ പതിനായിരത്തിലേറെ ജനങ്ങൾ ആശ്രയിക്കുന്ന ഭരണിക്കാവ് ഓവർഹെഡ് ടാങ്കിൽ നിന്നും പമ്പു ചെയ്യുന്ന ജലം മലിനമെന്നു പരാതി.5 ലക്ഷം ലീറ്റർ ജലം സംഭരണശേഷിയുള്ള ടാങ്കിൽ നിന്നും രണ്ട് ദിവസം ഇടവിട്ട് കടപുഴ ലൈനിലും ഭരണിക്കാവ്, മനക്കര ലൈനിലും ജലം പമ്പു ചെയ്യുന്നുണ്ട്. എന്നാൽ കുറച്ചുകാലമായി വീടുകളിൽ ലഭിക്കുന്ന ജലത്തിനു നിറ വ്യത്യാസവും രൂക്ഷ ഗന്ധവുമുണ്ട്.മാലിന്യം കലരുന്നതായി ജലഅതോറിറ്റി ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞെങ്കിലും ടാങ്ക് ശുചീകരിക്കുമ്പോൾ ശരിയാകുമെന്ന മറുപടിയാണ് ലഭിച്ചത്. 

തുടർന്നു നമ്മുടെ കായൽ കൂട്ടായ്മ കൺവീനറും മുൻ പഞ്ചായത്തംഗവുമായ എസ്.ദിലീപ്കുമാർ ഹെലിക്യാം ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിൽ 25 മീറ്റർ ഉയരമുള്ള ടാങ്കിന്റെ മുകൾഭാഗത്ത് സിമന്റ് ഉപയോഗിച്ച് നിർമിച്ചിരുന്ന മൂടി മുഴുവൻ തകർന്നതായി കണ്ടെത്തി. തുറന്നു കിടക്കുന്ന മുകൾ ഭാഗത്ത് കൂടി പക്ഷികളുടെ വിസർജ്യം വീഴുന്നതും ജലം മലിനമാകുന്നതിനു കാരണമായി. ജലത്തിലൂടെയുള്ള ബാക്ടീരിയകളും ജലജന്യ രോഗങ്ങളും പടരുന്ന സാഹചര്യത്തിൽ ജലഅതോറിറ്റി ശുദ്ധജലം ഉറപ്പാക്കണമെന്നും തകർന്ന മൂടി അടിയന്തരമായി പുനർനിർമിക്കണമെന്നും ആവശ്യപ്പെട്ട് എസ്.ദിലീപ്കുമാർ ജലവിഭവ വകുപ്പ് മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com