ADVERTISEMENT

കൊല്ലം∙ ഡോ.വന്ദന ദാസിന്റെ കൊലപാതക കേസിലെ വിചാരണ നടപടികളുടെ സമയക്രമം ഓഗസ്റ്റ് 5ന് നിശ്ചയിക്കും. കേസിൽ വിചാരണ നടപടികളുടെ സമയക്രമം പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. സെപ്റ്റംബർ 2 മുതൽ വിചാരണ നടപടികൾ ആരംഭിക്കുന്നതിൽ തടസ്സമില്ലെന്ന് കോടതി വാക്കാൽ അറിയിച്ചിട്ടുണ്ട്. ജില്ലാ അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദിന്റെ കോടതിയാണ് കേസ് പരിഗണിക്കുന്നത്.  വിചാരണയുടെ സമയക്രമം ഇന്നലെയും അറിയിക്കാൻ പ്രതിഭാഗത്തിനു കഴിഞ്ഞില്ല. കൂടുതൽ സാവകാശം പ്രതിഭാഗം തേടിയിരുന്നു.

തുടർന്നാണ് തുടർ നടപടികൾക്കായി ഓഗസ്റ്റ് 5ലേക്ക് കേസ് മാറ്റിയത്. കോടതിയുടെ നിർദേശം അനുസരിച്ച് പ്രതി കൊട്ടാരക്കര കുടവട്ടൂർ ചെറുകരകോണം സ്വദേശി സന്ദീപിനെ ഇന്നലെ ഹാജരാക്കിയിരുന്നു. പ്രതിയുടെ സാന്നിധ്യം വേണ്ടെന്നും വിഡിയോ കോൺഫറൻസിങ്ങിലൂടെ വിചാരണ നടപടികളിൽ ഹാജരായാൽ മതിയെന്നും കോടതി അറിയിച്ചു. കഴിഞ്ഞ വർഷം മേയ് 10നു പുലർച്ചെയാണു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഡോ.വന്ദന ദാസ് കൊല്ലപ്പെട്ടത്. കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ.പ്രതാപ്.ജി.പടിക്കൽ ഹാജരായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com