ADVERTISEMENT

കൊല്ലം ∙ നീണ്ടകര പാലത്തിന്റെ തൂണുകൾ തമ്മിൽ ബന്ധിച്ചു കെട്ടിയിരുന്ന ചങ്ങലയുടെ പൂട്ടു തുറന്നു. വിസിൽ മുഴങ്ങി.  ഇടവേളയ്ക്കു ശേഷം മത്സ്യബന്ധന ബോട്ടുകൾ അഷ്ടമുടിക്കായലിൽ നിന്നു കൂട്ടത്തോടെ കടലിലേക്ക് ഇറങ്ങി. 52 ദിവസം നീണ്ട ട്രോളിങ് നിരോധനം സമാപിച്ചു. ട്രോളിങ് നിരോധനം അവസാനിക്കുന്നതോടെ കടലിൽ പോകുന്നതിന്റെ  ഒരുക്കത്തിൽ ആയിരുന്നു നീണ്ടകര. മത്സ്യബന്ധന ബോട്ടുകൾ അറ്റകുറ്റപ്പണി നടത്തി പുതിയ ചായം തേച്ചു.  ബോട്ടുകളിൽ ഐസും ഇന്ധനവും നിറച്ചു. ട്രോളിങ് നിരോധനം തുടങ്ങിയപ്പോ‍ൾ അടച്ചിട്ട പമ്പുകൾ ബോട്ടുകളിൽ ഇന്ധനം നിറയ്ക്കുന്നതിനു  കഴിഞ്ഞ 29നു  തുറന്നു കൊടുത്തിരുന്നു. ഇതര സംസ്ഥാനക്കാരായ മത്സ്യത്തൊഴിലാളികൾ ദിവസങ്ങൾക്കു മുൻപു തന്നെ എത്തിയിരുന്നു.

ഇതോടെ, ഹാർബറിൽ അടഞ്ഞു കിടന്ന കടകൾ  തുറന്നു. പരിസരങ്ങളിലെ കടകളിലും തിരക്കേറി.  വലയും ഭക്ഷണസാധനങ്ങളും ബോട്ടിൽ കയറ്റി അവർ കാത്തിരിക്കുകയായിരുന്നു.തീരത്തോടു ചേർന്ന മേഖലകളിൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾ ഇന്നു ഉച്ചയ്ക്കു മുൻപേ മടങ്ങിയെത്തും. വലിയ ബോട്ടുകൾ മടങ്ങിയെത്താൻ ദിവസങ്ങൾ കഴിയും. ഒരാഴ്ച കഴിഞ്ഞു മടങ്ങിയെത്തുന്ന ബോട്ടുകളും ഉണ്ട്. കഴിഞ്ഞ സീസണിൽ മത്സ്യലഭ്യത കുറവായിരുന്നു. ഇത്തവണ, കനത്ത മഴ ലഭിക്കുന്നതിനാൽ ചാകരക്കോളു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com