ADVERTISEMENT

അഞ്ചൽ ∙ ഗ്രീൻഫീൽഡ്  ഹൈവേക്കു നിലനിന്ന തടസ്സങ്ങൾ ഏറക്കുറെ അഴിഞ്ഞ സാഹചര്യത്തിൽ വിളക്കുപാറയിൽ ആശങ്ക വാനോളം.ഇവിടെ അലൈൻമെന്റ് മാറ്റണമെന്ന ആവശ്യം  നാഷനൽ ഹൈവേ അതോറിറ്റി പരിഗണിക്കാത്തതിനു പുറമേ പ്രദേശത്തെ കുന്നുകൾ ഇടിച്ചു തള്ളുമ്പോൾ  ഉണ്ടായേക്കാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ജനങ്ങളെ അസ്വസ്ഥരാക്കുന്നു .മുഴതാങ്ങ് , വിളക്കുപാറ മേഖലകളിൽ  കുന്നുകൾ  ഇടിച്ചു ഹൈവേ രൂപപ്പെടുത്തിയാൽ കർണാടകയിലെ ഷിരൂരിൽ ഉണ്ടായതുപോലെ മണ്ണിടിച്ചിൽ  ഉണ്ടാകുമെന്നാണു ഭയം. 

പ്രദേശവാസികൾ നിർദേശിച്ച തരത്തിൽ അലൈൻമെന്റ് മാറ്റി പാത ഓയിൽപാം എസ്റ്റേറ്റ് വഴി ആക്കിയാൽ ഇത്തരം ആശങ്കകൾക്കു പരിഹാരമാകും.മധുര – കടമ്പാട്ടുകോണം ഗ്രീൻഫീൽഡ് ഹൈവേ , കടമ്പാട്ടുകോണത്തുനിന്നു വിവിധ വില്ലേജുകൾ താണ്ടുന്നതു സമതലങ്ങളിലൂടെയാണ്.എന്നാൽ  ഇത് ഏരൂർ പഞ്ചായത്തിലെ ആയിരനെല്ലൂർ വില്ലേജിൽ എത്തുന്നതോടെ കുന്നുകൾ നിറഞ്ഞ പ്രദേശമാകും.   ഇടമൺ, തെന്മല , ആര്യങ്കാവ് മേഖലകൾ പരിസ്ഥിതിലോല പ്രദേശങ്ങളും.ഈ സ്ഥലങ്ങളിലെ ഭൂപ്രകൃതി തന്നെ മാറ്റിമറിക്കുന്ന തരത്തിലാണു വിശാല പാത വരുന്നത്. അതു ഉണ്ടാക്കിയേക്കാവുന്ന പാരിസ്ഥിതിക പ്രത്യാഘാതം മുൻകൂട്ടി കണ്ടു പരിഹാരം ഉറപ്പാക്കണം എന്നാണു നാട്ടുകാരുടെ ആവശ്യം .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com