ADVERTISEMENT

പൂതക്കുളം ∙ ഓണക്കാലത്തു കുടിവെള്ളം മുടക്കി ജലഅതോറിറ്റി. കലയ്ക്കോട് വെള്ളാമുക്കം കൊച്ചുകായൽ റോഡ് പ്രദേശത്താണു രണ്ടാഴ്ചയായി കുടിവെള്ളം മുടങ്ങിയിരിക്കുന്നത്. ഉത്രാടം, തിരുവോണം നാളുകളിലും ജല അതോറിറ്റിയുടെ ഭാഗത്തു നിന്നു ജലമെത്തിക്കാനുള്ള നീക്കം ഉണ്ടാകില്ലെന്നു മനസിലായതോടെ പ്രദേശവാസികളുടെ നേതൃത്വത്തിൽ ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ചാണ് ഓണം ഉണ്ടത്. ശുദ്ധജല വിതരണ പൈപ്പിന്റെ അറ്റകുറ്റപ്പണികൾ നടത്തിയപ്പോൾ കൃത്യമായ മേൽനോട്ടം ജല അതോറിറ്റിയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്.

കരാർ ജീവനക്കാരെ മാത്രം ഉപയോഗിച്ചു നടത്തിയ ജോലിയിൽ ഗുരുതര പിശകുകളുണ്ടെന്നാണു നാട്ടുകാർ പറയുന്നത്. വെള്ളാമുക്കം ഭാഗത്തേക്കു ജലം എത്തുന്ന പൈപ്പ്‌ലൈനിൽ വേപ്പിൻമൂട് – പ്രിയദർശനി റോഡ് ഭാഗത്ത് ഒരു മാസക്കാലമായി ചോർച്ചയുണ്ട്. പൈപ്പ് പൊട്ടി വരുന്ന ജലം കാരണം റോഡ് ചെളി നിറഞ്ഞു കാൽനട യാത്ര പോലും സാധ്യമാകാത്ത അവസ്ഥയിലാണ്. വാർഡ് കൗൺസിലർ ജല അതോറിറ്റിയിൽ പരാതി നൽകുമ്പോൾ ചോർച്ച പരിഹരിച്ചതായാണു പറയുന്നത്. വെള്ളാമുക്കത്തെ കുടിവെള്ള പ്രശ്നം ഉടൻ പരിഹരിക്കണമെന്നു കോൺഗ്രസ് പൂതക്കുളം സൗത്ത് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

English Summary:

Onam celebrations are dampened in Vellamukkam, Kerala, as a water shortage, allegedly due to faulty pipeline repair work by the Kerala Water Authority (KWA), plagues the region. Residents are forced to rely on water tankers during the festive season, sparking outrage and demands for immediate solutions.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com