വിദ്യാർഥിനിയെ റോഡിൽ തടഞ്ഞ് ഉപദ്രവിച്ച കേസ്: യുവാവ് അറസ്റ്റിൽ
Mail This Article
×
ചവറ∙ പ്രേമ അഭ്യർഥന നിരസിച്ചതിനു പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ റോഡിൽ തടഞ്ഞ് ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ.തേവലക്കര കോയിവിള പുത്തൻസങ്കേതം കല്ലുവിളയിൽ അഖിൽ കൃഷ്ണൻ (23) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് മുകുന്ദപുരം ജംക്‌ഷനു സമീപം വച്ചായിരുന്നു സംഭവം. സ്കൂളിൽ നിന്നും വീട്ടിലേക്ക് പോകുന്നതിനിടെ പെൺകുട്ടിയെ തടഞ്ഞ് ഭീഷണിപ്പെടുത്തി മർദിക്കുകയായിരുന്നു. നാട്ടുകാർ ഓടിയെത്തിയപ്പോഴും മർദനം തുടർന്നതായി പൊലീസ് പറഞ്ഞു. കൂടുതൽ ആൾക്കാർ എത്തിയതോടെ ഇവിടെ നിന്നു കടന്ന അഖിലിനെ ചവറ പൊലീസ് പിടികൂടുകയായിരുന്നു. പോക്സോ നിയമപ്രകരമാണ് കേസ്. റിമാൻഡ് ചെയ്തു.
English Summary:
In a shocking incident, a young man was arrested in Chavara, Kerala for allegedly assaulting a minor girl after she rejected his romantic advances. The assault occurred in broad daylight, triggering immediate public outrage and leading to the swift apprehension of the accused. He is now facing charges under the POCSO Act.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.