ADVERTISEMENT

ഇന്ന് 
ബാങ്ക് അവധി

കാൻസർ നിർണയ ക്യാംപ്
ഓയൂർ ∙ പാറംകോട് ഹോളി ട്രിനിറ്റി മാർത്തോമ്മാ ഇടവക മിഷൻ നേതൃത്വത്തിൽ സൗജന്യ കാൻസർ നിർണയ ക്യാംപും ബോധവൽക്കരണവും 5ന് രാവിലെ 9.30ന് പാറംകോട് ഹോളിട്രിനിറ്റി മാർത്തോമ്മാ ചർച്ചിൽ നടക്കും. ഇളമാട് പഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ് ഉദ്ഘാടനം ചെയ്യും. റവ.ലിജോ കുഞ്ഞച്ചൻ അധ്യക്ഷത വഹിക്കും.

കാലാവസ്ഥ
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കു സാധ്യത. പത്തനംതിട്ടയിലും ഇടുക്കിയിലും യെലോ അലർട്ട് . മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നേരിയ മഴയ്ക്കു സാധ്യത. 

നേത്ര ചികിത്സാ ക്യാംപ് 
ഓച്ചിറ∙ഇടയനമ്പലം കാളകെട്ട്് പൗരസമിതിയുടെ 28–ാം ഓണം ഉത്സവത്തോട് അനുബന്ധിച്ച്  സൗജന്യ നേത്ര ചികിത്സാ ക്യാംപ് 6ന് 9 മുതൽ   മണ്ടാനത്ത് ബിൽഡിങ്ങിൽ നടക്കും.  ക്ലാപ്പന പഞ്ചായത്ത് പ്രസിഡന്റ് ഒ.മിനിമോൾ മോഹനൻ  ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡന്റ് മംഗലത്ത് സോമശേഖരൻ നായർ അധ്യക്ഷത വഹിക്കും. 9446303623, 9496329669.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com