ADVERTISEMENT

കൊല്ലം ∙ പൂജ – ദീപാവലി അവധി കണക്കിലെടുത്തു താംബരത്തു നിന്ന് പുനലൂർ – കൊല്ലം വഴി കൊച്ചുവേളിയിലേക്കു പ്രതിവാര എസി സ്പെഷൽ ട്രെയിൻ സർവീസ് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. ഈ മാസം 11ന് ഇതു സർവീസ് ആരംഭിക്കുമെന്നു ദക്ഷിണ റെയിൽവേ ആസ്ഥാനത്തു നിന്ന് അറിയിച്ചിട്ടുണ്ട്. ഈ സീസണിൽ അങ്ങോട്ടും ഇങ്ങോട്ടും 12 സർവീസുകൾ വീതമാണ് ഉണ്ടാകുക.

വെള്ളിയാഴ്ചകളിൽ വൈകിട്ട് 7.30നു താംബരത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ ശനിയാഴ്ച രാവിലെ 11.30നു കൊച്ചുവേളിയിൽ എത്തും. ഞായറാഴ്ച വൈകിട്ട് 3.25നു കൊച്ചുവേളിയിൽ നിന്നു യാത്ര തിരിച്ചു തിങ്കൾ രാവിലെ 7.35നു താംബരത്തെത്തും. തെന്മല, പുനലൂർ, ആവണീശ്വരം, കൊട്ടാരക്കര, കുണ്ടറ, കൊല്ലം സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ ഉണ്ടാകുമെന്നും എംപി അറിയിച്ചു.

English Summary:

Southern Railway announces a weekly AC special train service between Tambaram and Kochuveli via Punalur and Kollam for the Pooja-Diwali holidays. Check the schedule and book your tickets now!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com