അരിപ്പ പോട്ടമാവിൽ രാജവെമ്പാല; പിടികൂടി വനപാലകരെ ഏൽപിച്ചു
Mail This Article
×
കടയ്ക്കൽ ∙ ചോഴിയക്കോട് അരിപ്പ പോട്ടമാവിൽ നിന്നു രാജവെമ്പാലയെ പിടികൂടി. പോട്ടമാവ് കുഞ്ഞുകൃഷ്ണന്റെ വീടിനു മുന്നിലെ തോട്ടിൽ ആണ് രാജവെമ്പാലയെ കണ്ടത്. പ്രദേശത്തെ വീട്ടമ്മ തുണി അലക്കാൻ ആയി തോട്ടിൽ ഇറങ്ങിയപ്പോഴാണു പാമ്പ് വെള്ളത്തിൽ കൂടി നീന്തി വരുന്നതു കണ്ടത്.
പ്രദേശവാസികൾ കൂടി പാമ്പുപിടുത്തക്കാരൻ റോയ് തോമസ് കൊച്ചുകലുംങ്ങിനെ വിളിച്ചു വരുത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണു റോയി പാമ്പിനെ പിടികൂടി വനപാലകരെ ഏൽപിച്ചത്. ഒക്ടോബർ, നവംബർ, ഡിസംബർ എന്നീ മാസങ്ങൾ വരുന്ന സമയം പാമ്പുകൾ ഇണചേരുന്ന കാലം ആണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണം എന്നും വേങ്കോല്ല സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ അജിത് കുമാർ പറഞ്ഞു.
English Summary:
A King Cobra was safely captured in Arippu Pottamavu, Kadakkal, Kerala, by expert snake catcher Roy Thomas Kochukalumanga. The snake was found in a canal near a residential area, highlighting the importance of caution during snake mating season. Forest officials urge residents to be vigilant.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.