മെമു ട്രെയിനിനു വരവേൽപ് നൽകി
Mail This Article
ശാസ്താംകോട്ട ∙ പുതുതായി സർവീസ് തുടങ്ങിയ കൊല്ലം– എറണാകുളം സ്പെഷൽ മെമു ട്രെയിനിനു ശാസ്താംകോട്ടയിൽ വരവേൽപ് നൽകി. കൊടിക്കുന്നിൽ സുരേഷ് എംപിക്കും കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ അധ്യക്ഷത വഹിച്ചു.
സുധീർ ജേക്കബ്, തുണ്ടിൽ നൗഷാദ്, വർഗീസ് തരകൻ, ഉല്ലാസ് കോവൂർ, പി.കെ.രവി, പി.എം.സെയ്ദ്, കണിച്ചേരിൽ സുരേഷ്, ബി.സേതുലക്ഷ്മി, എസ്.രഘുകുമാർ, എം.വൈ.നിസാർ, പത്മ സുന്ദരൻ പിള്ള, സുരേഷ് ചന്ദ്രൻ, പ്രശാന്ത് പ്രണവം, ജോൺസൺ വൈദ്യൻ, സി.കെ.രവീന്ദ്രൻ, തടത്തിൽ സലിം, അബ്ദുൽ സലാം പോരുവഴി, പ്രസാദ് പട്ടകടവ്, ഷമീർ ആനയടി, അബ്ദുൽ റഷീദ് ആനയടി, സുരീന്ദ്രൻ, വി.എൻ.സദാശിവൻ പിള്ള, വരിക്കോലി ബഷീർ എന്നിവർ പ്രസംഗിച്ചു.
∙ റെയിൽവേ ആക്‌ഷൻ കൗൺസിൽ ഉൾപ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തിൽ മെമു ട്രയിനിനും കൊടികുന്നിൽ സുരേഷ് എംപിക്കും സ്വീകരണം നൽകി. മധുര പലഹാരങ്ങളും നൽകി. റെയിൽവേ ആക്‌ഷൻ കൗൺസിൽ ചെയർമാൻ നജീബ് മണ്ണേൽ, കൺവീനർ കെ.കെ.രവി, തൊടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗം അനിൽ എസ്.കല്ലേലിഭാഗം, ബ്ലോക്ക് പഞ്ചായത്ത് അംഗം സുധീർ കാരിക്കൽ, ബാബു രാജേന്ദ്രപ്രസാദ്, ഉത്തമൻ ഉണ്ണൂലേത്ത്, മെഹർ ഹമീദ്, ജി.സന്തോഷ്കുമാർ, സി.വി.സന്തോഷ്കുമാർ, ഷാജി മാമ്പള്ളി, ഗോപിനാഥപണിക്കർ തുടങ്ങിയവർ പങ്കെടുത്തു.