ADVERTISEMENT

പ്രസംഗ –പ്രബന്ധ മത്സരം
കരുനാഗപ്പള്ളി ∙ അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ചു കരുനാഗപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ സ്കൂൾ/കോളജ് വിദ്യാർഥികൾക്കായി പ്രസംഗ – പ്രബന്ധ മത്സരം നടത്തും.
സ്കൂൾതലത്തിൽ ഹൈസ്കൂൾ വരെയുള്ള വിദ്യാർഥികളും കോളജ് തലത്തിൽ പ്ലസ്ടു/‍ബിരുദ വിദ്യാർഥികളുമാണു പങ്കെടുക്കേണ്ടത്. പ്രാഥമിക റൗണ്ട് താലൂക്ക്തലത്തിലും അതിലെ വിജയികൾക്ക് ജില്ലാ തലത്തിലുള്ള മത്സരത്തിലും പങ്കെടുക്കാം. താലൂക്ക്തല മത്സരങ്ങൾ 15നു രാവിലെ 10 മുതൽ കരുനാഗപ്പള്ളി സിവിൽ സ്റ്റേഷനിലുള്ള സഹകരണ സംഘം അസി. റജിസ്ട്രാർ (ജനറൽ) ഓഫിസിൽ നടത്തും. പ്രസംഗ മത്സരം 10 മിനിറ്റും പ്രബന്ധ മത്സരം ഒരു മണിക്കൂറും ആയിരിക്കും.വിദ്യാർഥികളുടെ വിവരങ്ങൾ ബന്ധപ്പെട്ട സ്ഥാപന മേധാവിയുടെ സാക്ഷ്യപ്പെടുത്തലോടെ 11ന് 5നു മുൻപ് കരുനാഗപ്പള്ളി സഹകരണ സംഘം അസി. റജിസ്ട്രാർ (ജനറൽ) ഓഫിസിലെത്തിക്കണം. ഫോൺ – 7558070976, 9207114556.
നവരാത്രി ഉത്സവം
കരുനാഗപ്പള്ളി ∙ തോണ്ടലിൽ ശ്രീദേവി നാഗരാജ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി എല്ലാ ദിവസവും ഗണപതിഹോമം, ദേവീ ഭാഗവത പാരായണം, സരസ്വതി പൂജ തുടങ്ങിയവ നടക്കും. നാളെ വൈകിട്ട് പൂജവയ്പ്. 13നു രാവിലെ പൂജയെടുപ്പും വിദ്യാരംഭവും. സാഹിത്യകാരൻ ഡോ. വള്ളിക്കാവ് മോഹൻദാസ് കുട്ടികൾക്കു വിദ്യാരംഭം നടത്തും.
പുനലൂർ ∙ കോട്ടൂർ ശ്രീഭദ്രാദേവി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം നാളെ മുതൽ 13 വരെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.  ദിവസവും രാവിലെ 7ന്  മഹാഗണപതിഹോമം നടക്കും. 10ന് വൈകിട്ട്  6.45 ന് ശേഷം പൂജവയ്പ്പ്, തുടർന്ന് അത്താഴപൂജ, ഭഗവതിസേവ,  12ന് വൈകിട്ട് 5.30ന് സോപാന സംഗീതം, 13ന് വിജയദശമി നാളിൽ രാവിലെ 8:33ന് പൂജയെടുപ്പും വിദ്യാരംഭവും നടക്കും. വൈകിട്ട് 5 ന് സഹസ്രനാമാർച്ചന എന്നിവയാണ് ചടങ്ങുകളെന്ന് ട്രസ്റ്റ് ഭരണസമിതി പ്രസിഡന്റ് കരിക്കത്തത്തിൽ രാധാകൃഷ്ണൻ നായർ, വൈസ് പ്രസിഡന്റ് സോമരാജൻ നായർ,സെക്രട്ടറി കെ.രാജഗോപാലൻ നായർ, ജോ.സെക്രട്ടറി എൻ.ഉണ്ണിക്കൃഷ്ണൻ, ട്രഷറർ പി.പ്രതാപചന്ദ്രൻ നായർ എന്നിവർ പറഞ്ഞു.
അധ്യാപക ഒഴിവ്
കരുനാഗപ്പള്ളി ∙ തഴവ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം ഇംഗ്ലിഷ് (ജൂനിയർ) താൽക്കാലിക അധ്യാപക ഒഴിവുണ്ട്. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 14നു 11നു സ്കൂളിലെത്തണമെന്നു പ്രിൻസിപ്പൽ അറിയിച്ചു.
കല്ലട ജലോത്സവം:കലാസന്ധ്യ ഇന്ന് തുടങ്ങും
മൺറോത്തുരുത്ത് ∙ കല്ലട ജലോത്സവത്തിന്റെ ഭാഗമായുള്ള കലാസന്ധ്യ ഇന്നും നാളെയുമായി നടക്കും. ഫിനിഷിങ് പോയിന്റായ കാരൂത്രക്കടവിലെ പവലിയനിൽ വിവിധ കലാപരിപാടികൾ ഉണ്ടാകും. ഇന്ന് വൈകിട്ട് 7ന് കരടി കളി, നാളെ വൈകിട്ട് 6ന് പാട്ടും കവിതയും, 7ന് ദൃശ്യ മാമാങ്കം എന്നിവ ഉണ്ടാകും. 28–ാം ഓണദിവസമായ 12ന് വൈകിട്ട് 3ന് കല്ലട ജലോത്സവം നടക്കും. മൺറോത്തുരുത്ത്, പടിഞ്ഞാറേ കല്ലട, കിഴക്കേ കല്ലട പഞ്ചായത്തുകളിലെ വിവിധ ക്ലബ്ബുകൾ ഇരുട്ടുകുത്തി, വെപ്പ് തുടങ്ങിയ വള്ളങ്ങൾ മത്സരിക്കും.
ജില്ലാ സ്കൂൾ കായികമേള 17 മുതൽ കൊട്ടാരക്കരയിൽ 
കൊട്ടാരക്കര∙ ജില്ലാ സ്കൂൾ കായികമേള 17, 18 ,19 തീയതികളിൽ  കൊട്ടാരക്കര ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്, തൃക്കണ്ണമംഗൽ  എസ്കെവി വിഎച്ച്എസ്എസ്  ഗ്രൗണ്ട് എന്നിവിടങ്ങളിൽ നടക്കും. കൊട്ടാരക്കര ബോയ്സ് ഗ്രൗണ്ടിലാണ് അത്‌ലറ്റിക് മത്സരങ്ങൾ.96 ഇനങ്ങളിലായി 3000 വിദ്യാർഥികൾ പങ്കെടുക്കും. സ്വാഗത സംഘം രൂപീകരണം നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ. ഉണ്ണിക്കൃഷ്ണ മേനോൻ അധ്യക്ഷത വഹിച്ചു.കൊല്ലം ഡിഡിഇ കെ.ഐ.ലാൽ പങ്കെടുത്തു.
എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം 16 ന്
കൊല്ലം ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ  എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കായി 16 ന് അഭിമുഖം നടക്കും. പ്ലസ് ടു കഴിഞ്ഞ 18 നും 35  നും   ഇടയിൽ പ്രായമുള്ളവർ 16 ന് രാവിലെ 10.30ന് ആധാർ കാർഡും  3 ബയോഡേറ്റയുമായി എത്തണം. 04742740615, 7012212473 .നവരാത്രി ആഘോഷം 
മെഡിക്കൽ ക്യാംപ് 
വാളകം∙സെന്റ് തോമസ് ഇവൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കൊട്ടാരക്കര -കുണ്ടറ സെന്ററിന്റെ സൗജന്യ   മെഗാ മെഡിക്കൽ ക്യാംപ് 12ന്  1  മുതൽ വാളകം പാലസ് മൗണ്ടിലുള്ള ഇവാൻജലിക്കൽ സഭ ഡയോസിസ് കേന്ദ്രത്തിൽ നടക്കും.വിവിധ  വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം ലഭ്യമാകും.വികാരി ജനറൽ വെരി. റവ.സി. കെ.ജേക്കബ് ഉദ്ഘാടനം ചെയ്യും.സെന്റർ പ്രസിഡന്റ് റവ.പ്രകാശ് മാത്യു അധ്യക്ഷത വഹിക്കും.
ശാന്തിഗിരി ഫെസ്റ്റിന് ഇന്ന്;
ഗവർണർ തിരിതെളിക്കും
പോത്തൻകോട് ∙ ഒരു മാസത്തെ ശാന്തിഗിരി ഫെസ്റ്റിന് ഇന്ന് ‌ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരി തെളിക്കും. 5.30ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന ചടങ്ങിൽ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി,  ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി തുടങ്ങിയവർ പങ്കെടുക്കും. നാലാം തീയതി മന്ത്രി ജി.ആർ.അനിൽ വിളംബരം ചെയ്തതു മുതൽ ഭാഗികമായി തുടങ്ങിയ ഫെസ്റ്റ് ഇന്നു പൂർണ തോതിലാവും. വിശാലമായ രണ്ടു ജലസംഭരണികളെ ചുറ്റി 30 ഏക്കറിലാണ് പ്രദർശനം. പുഷ്പോത്സവം, അക്വാ-പെറ്റ് ഷോ, റോബട്ടിക് അനിമൽ ഷോ, അമ്യൂസ്മെന്റ് പാർക്ക്, വിവിധ സംസ്ഥാനങ്ങളിലെ വെജിറ്റേറിയൻ ഭക്ഷ്യ മേള, കേന്ദ്ര, സംസ്ഥാന വകുപ്പുകളുടെ സ്റ്റാളുകൾ, പ്രദർശന വിപണന മേള എന്നിവയുമുണ്ട്. കഴക്കൂട്ടം – തൈക്കാട് ബൈപാസിലാണ് മേളയുടെ കവാടം.  പ്രവൃത്തി ദിവസങ്ങളിൽ  മൂന്നു മണിക്കും അവധി ദിവസങ്ങളിൽ  12 മണിക്കും തുടങ്ങുന്ന പ്രദർശനത്തിലേക്ക്  രാത്രി 10 വരെ പ്രവേശനമുണ്ട്. കുട്ടികൾക്ക് പ്രവേശനം സൗജന്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com