സ്വർണനാണയം നേടി താരമായി അക്ഷര; മൗണ്ട് താബോർ ഗേൾസിൽ ആഹ്ളാദം
Mail This Article
പത്തനാപുരം∙ മലയാള മനോരമയുടെ ഹ്യുമൻ സ്റ്റോറി ലേണിങ് പസിലിലൂടെ സമ്മാനങ്ങൾ എത്തിയപ്പോൾ മൗണ്ട് താബോർ ഗേൾസ് ഹൈസ്കുളിൽ ആഹ്ളാദാരവം. എട്ടാം ക്ലാസ് വിദ്യാർഥിനി ഇളമണ്ണൂർ അഭിഷേക് ഭവനിൽ എസ്.അക്ഷര സ്വർണ നാണയം നേടി അഭിമാന താരമായി. ഇതോടൊപ്പം ഒട്ടേറെ മറ്റു സമ്മാനങ്ങളും കുട്ടികൾ കരസ്ഥമാക്കി. പത്ര വായന പതിവാക്കിയ അക്ഷര, ഓരോ ദിവസത്തെയും പത്രത്തിലെ ഏതു വാർത്താ സംബന്ധമായ ചോദ്യത്തിനും ഉത്തരം നൽകും. പഠനത്തിലും മികവ് പുലർത്തുന്ന അക്ഷരയുടെ പൊതു വിജ്ഞാനം പത്രവായനയിലൂടെ സ്വന്തമാക്കുന്നതാണെന്ന് അധ്യാപകർ പറഞ്ഞു.മനോരമ പത്രത്തിൽ പ്രസിദ്ധീകരിച്ച ദി ഹ്യുമൻ സ്റ്റോറി പസിൽ ആക്ടിവിറ്റിയുടെ ഭാഗമായി നൽകിയ നിർദേശങ്ങൾക്കനുസരിച്ച് ശരീര ഭാഗങ്ങളുടെ ചിത്രങ്ങൾ വെട്ടിയെടുത്ത് ഒട്ടിച്ച് അപ്‌ലോഡ് ചെയ്യുന്നതായിരുന്നു മത്സരം. ഹെഡ്മാസ്റ്റർ സുനിൽ വർഗീസ് അധ്യക്ഷത വഹിച്ചു. മലയാള മനോരമ സർക്കുലേഷൻ മാനേജർ അരവിന്ദ് കെ.ദേവസ്യ, സർക്കുലേഷൻ എക്സിക്യൂട്ടീവ് നജു ടി.ദാസ്, സ്കൂൾ ഡപ്യൂട്ടി എച്ച്എം സൂസൻ വർഗീസ്, ഫെബി കെ.ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.