ADVERTISEMENT

പുന്നല∙ കനത്ത മഴയിൽ പുന്നല, കടശേരി മേഖലയിൽ വ്യാപക നാശം.  അങ്കണവാടിയുടെ മതിൽ സമീപത്തെ മിനിയുടെ വീടിന്റെ ഒരു വശത്തേക്ക് ഇടിഞ്ഞു വീണു. ബാക്കിയുള്ള ഭാഗവും ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന സ്ഥിതിയിലാണ്. പുന്നല കെ.എസ്.ജലാലിന്റെ വീടിന്റെ മുകളിൽ മരം ഒടിഞ്ഞു വീണ് ഭാഗിക നഷ്ടം നേരിട്ടു. ഇതോടൊപ്പം വൈദ്യുതി തൂണുകൾ, മരങ്ങൾ എന്നിവ ഒടിഞ്ഞു.

കനത്ത മഴയിൽ പുന്നല കെ.എസ് ജലാലിന്റെ വീടിന്റെ മുകളിൽ മരം ഒടിഞ്ഞു വീണപ്പോൾ.
കനത്ത മഴയിൽ പുന്നല കെ.എസ് ജലാലിന്റെ വീടിന്റെ മുകളിൽ മരം ഒടിഞ്ഞു വീണപ്പോൾ.

മരച്ചീനി, വാഴ ഉൾപ്പെടെയുള്ള കാർഷിക വിളകളും നശിച്ചു. നെല്ലിമുരുപ്പിൽ സക്കീറിന്റെ പുരയിടത്തെ നൂറുകണക്കിനു മരച്ചീനിയാണ് കാറ്റിൽ നശിച്ചത്.  ലക്ഷങ്ങളുടെ വിള നാശം നേരിട്ടതായി  മേഖലയിലെ കർഷകർ പറയുന്നു. സംഭവത്തിൽ അടിയന്തിര ധനസഹായം അനുവദിക്കണമെന്ന് പഞ്ചായത്തംഗം പുന്നല ഉല്ലാസ് കുമാർ ആവശ്യപ്പെട്ടു.

English Summary:

The Punnala and Kadashery regions were battered by heavy rain, leading to significant damage. An Anganwadi wall collapsed, a tree fell on a house, and numerous trees and electric poles were uprooted. Farmers suffered heavy crop losses, prompting calls for immediate financial assistance.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com