സംയുക്ത പരിശോധന: പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചു
Mail This Article
കൊട്ടാരക്കര ∙ താലൂക്ക്തല സ്പെഷൽ സ്ക്വാഡ് നെടുവത്തൂർ, പവിത്രേശ്വരം പഞ്ചായത്തുകളിലെ തട്ടുകടകളിലും വ്യാപാര സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങളും എണ്ണയും പിടിച്ചെടുത്തു. വൃത്തിഹീനമായ സാഹചര്യങ്ങളിൽ തയാറാക്കിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിക്കുകയും കേസ് എടുക്കുകയും ചെയ്തു. വിലവിവര പട്ടിക പ്രദർശിപ്പിച്ചിട്ടില്ലാത്ത സ്ഥാപനങ്ങൾക്ക് എതിരെയും നടപടിയെടുത്തു. 17 സ്ഥാപനങ്ങളിലായിരുന്നു റെയ്ഡ്. ക്രമക്കേട് കണ്ടെത്തിയ 7 സ്ഥാപനങ്ങൾക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തു. ഒരു സ്ഥാപനത്തിൽ നിന്നു പിഴ ഈടാക്കി.
താലൂക്ക് സപ്ലൈ ഓഫിസർ എൽ.സി.സീന, ഡപ്യൂട്ടി തഹസിൽദാർ ജി.അജീഷ്, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ എസ്.ആർ.അതുൽ, ലീഗൽ മെട്രോളജി ഇൻസ്പെക്റ്റിങ് അസിസ്റ്റന്റ് ഉണ്ണിക്കൃഷ്ണൻ നായർ, കൊട്ടാരക്കര സർക്കിൾ ഭക്ഷ്യസുരക്ഷാ ഓഫിസർ നിഷാ റാണി, ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് ജഗദീഷ് ചന്ദ്രൻ, റേഷനിങ് ഇൻസ്പെക്ടർമാരായ എസ്.സന്തോഷ് കുമാർ, വി.സൗമ്യ, നസീല ബീഗം, സഞ്ജു ലോറൻസ് എന്നിവർ പങ്കെടുത്തു.