ADVERTISEMENT

ചാത്തന്നൂർ ∙ മാലിന്യം നിറഞ്ഞ പൊതുകിണറ്റിൽ വീണ ആളെ കരയ്ക്കെത്തിക്കാൻ 3 മണിക്കൂറോളം നീണ്ട ശ്രമം. ഒടുവിൽ‌ അഗ്നിരക്ഷാസേന സാഹസികമായി കരയ്ക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കണ്ണേറ്റ ജ്യോതി സദനത്തിൽ സനലാണ് (43) മരിച്ചത്.  ഇന്നലെ രാവിലെ ചാത്തന്നൂർ കാരംകോട് കിണറുമുക്കിലാണു സംഭവം. വർഷങ്ങളായി ഉപയോഗിക്കാതെ കിടന്ന, 60 അടിയോളം താഴ്ചയുള്ള കിണറ്റിൽ മാലിന്യം നിറഞ്ഞ നിലയിലായിരുന്നു.

ഓക്സിജൻ സിലിണ്ടർ ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി ഫയർ ആൻഡ് റസ്ക്യു ഓഫിസർ മുഹമ്മദ് അൻസറാണു കിണറ്റിലേക്ക് ഇറങ്ങിയത്. രണ്ടാൾ താഴ്ചയിൽ വെള്ളമുണ്ടായിരുന്ന കിണറ്റിൽ  മാലിന്യ കൂമ്പാരത്തിനിടയിൽ നിന്നു സനലിനെ കണ്ടെത്തുന്നതു ദുഷ്കരമായിരുന്നു. ഫയർ സ്റ്റേഷൻ ഓഫിസർ ഗിരീഷ് കുമാർ, ഗ്രേഡ് എസ്ഐ റജി മോൻ, എഎസ്ഐ സെയ്ഫുദ്ദീൻ, സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സി.രാജു, ജില്ലാ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സായി റാം എന്നിവരുടെ നേതൃത്വത്തിലാണു പുറത്തെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com