മോഷണം: വീട്ടുജോലിക്കാരി അറസ്റ്റിൽ
Mail This Article
×
കൊല്ലം ∙ പട്ടത്താനത്തുള്ള വനിതാ ഡോക്ടറുടെ വീട്ടിൽനിന്ന് സ്വർണം മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. മങ്ങാട് മൂന്നാംകുറ്റിയിൽ താമസിക്കുന്ന ചന്ദനത്തോപ്പ് ഇടവട്ടം ധന്യ ഭവനത്തിൽ ശാരികയാണ് (ദേവി– 38) ആണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. വീട്ടിൽ ജോലിക്കായി എത്തിയ ഇവർ വീട്ടിൽ അമ്മ മാത്രമുള്ളപ്പോൾ അലമാരയിൽ സൂക്ഷിച്ചിരുന്ന 6 പവൻ സ്വർണാഭരണം മൂന്നു പ്രാവശ്യമായി മോഷ്ടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു. ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ അനിൽ കുമാർ, എസ്ഐമാരായ ശബാന, സവിരാജൻ, സിപിഒ ഷഫീഖ്, അനു ആർ നാഥ് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.
English Summary:
A housemaid identified as Devi (alias Sharika), from Chandanathope Idavattom Dhanya Bhavan in Mangad Moonnamkutti, has been arrested by East Police in Kollam. The arrest was made in connection with the theft of gold from the house of a lady doctor residing in Pattathanam.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.