കൊല്ലം ജില്ലയിൽ ഇന്ന് (02-11-2024); അറിയാൻ, ഓർക്കാൻ
Mail This Article
അധ്യാപക ഒഴിവ്
പെരുംകുളം∙ ഗവ.പിവിഎച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി നാച്വറൽ സയൻസ് താൽക്കാലിക അധ്യാപക ഒഴിവ് ഉണ്ട്. 4ന് 11ന് ഇന്റർവ്യൂ നടക്കും.
കുണ്ടറ ∙ എംജിഡി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ജൂനിയർ ( ബോട്ടണി) താൽക്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം. 9496737858
സൗജന്യ തൊഴിൽ പരിശീലനം
കൊല്ലം ∙ കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴിൽ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടിൽ ഫാസ്റ്റ് ഫുഡ് നിർമാണം (10 ദിവസം) പരിശീലന പരിപാടിയിലേക്ക് അപേക്ഷിക്കാം. 18 നും 45നും ഇടയിൽ പ്രായമുള്ളവരും സ്വന്തമായി സംരംഭം നടത്താൻ താൽപര്യമുള്ളവരും ആയിരിക്കണം. ബിപിഎൽ വിഭാഗം, കുടുംബശ്രീ, തൊഴിലുറപ്പ് എന്നിവയിലുള്ളവർക്ക് മുൻഗണന. പരിശീലനം, ഭക്ഷണം സൗജന്യം. വിവരങ്ങൾക്ക്: ഡയറക്ടർ, കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴിൽ പരിശീലന ഇൻസ്റ്റിറ്റ്യൂട്ട്, കെഐപി ക്യാംപസ്, കൊട്ടിയം പിഒ., കൊല്ലം, പിൻ- 691571. 0474-2537141.
റബർ ഉൽപാദകസംഘം
നെല്ലിക്കുന്നം∙ റബർ ഉൽപാദകസംഘം വാർഷിക പൊതുയോഗം 6ന് 2.30ന് വിപണി അങ്കണത്തിൽ ചേരും.
താൽപര്യപത്രം ക്ഷണിച്ചു
കൊല്ലം ∙ ജില്ലാ പഞ്ചായത്ത് 2024-25 സാമ്പത്തിക വർഷം പട്ടികജാതി വിഭാഗത്തിലെ യുവതികൾക്ക് സെക്യൂരിറ്റി ഗാർഡ് മേഖലയിൽ പരിശീലനം നൽകുന്നതിന് പ്രവൃത്തി പരിചയമുള്ളതും മുൻ വർഷങ്ങളിൽ മികച്ച നേട്ടം കൈവരിച്ചതുമായ സംസ്ഥാനത്തെ സർക്കാർ/സർക്കാരിതര സ്ഥാപനങ്ങളിൽ (റസിഡൻഷ്യൽ/ നോൺ റസിഡൻഷ്യൽ) നിന്നും താൽപര്യപത്രം ക്ഷണിച്ചു. വിശദമായ വിവരങ്ങൾ (സാമ്പത്തിക വിശകലനം ഉൾപ്പെടെ) അടങ്ങിയ താൽപര്യപത്രം 8ന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫിസിൽ ലഭ്യമാക്കണം. 0474 2794996.
ഭൂമി തരം മാറ്റം അദാലത്ത്
കൊല്ലം ∙ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008 ഭേദഗതി നിയമം 2018 പ്രകാരം 2024 ഓഗസ്റ്റ് 31 വരെ ലഭ്യമായതും വിസ്തീർണം 25 സെന്റിൽ കുറവുള്ളതുമായ ഫോറം നമ്പർ 5, 6 അപേക്ഷകൾ തീർപ്പാക്കുന്നതിന് താലൂക്ക് കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥ തലത്തിൽ ഭൂമി തരം മാറ്റം അദാലത്ത് സംഘടിപ്പിക്കുന്നു. പത്തനാപുരം താലൂക്ക് പരിധിയിലെ ഭൂമി തരം മാറ്റം അപേക്ഷകൾക്ക് വേണ്ടിയുള്ള അദാലത്ത് 4ന് സാഫല്യം ഓഡിറ്റോറിയത്തിലും പുനലൂർ താലൂക്ക് പരിധിയിലെ അദാലത്ത് 5ന് പുനലൂർ താലൂക്ക് കോൺഫറൻസ് ഹാളിലും (മിനി സിവിൽ സ്റ്റേഷൻ) നടത്തും.
വായന മത്സരം: ഗ്രന്ഥശാലാ തല പരീക്ഷ നാളെ
പരവൂർ∙ കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ യുപി വിദ്യാർഥികൾക്കായി നടത്തുന്ന വായന മത്സരങ്ങളുടെ ഗ്രന്ഥശാലതല പരീക്ഷ നാളെ ഉച്ചയ്ക്ക് 2 മുതൽ 3 വരെയും വനിതകൾക്കുള്ള പെൺപക്ഷ വായന മത്സരത്തിന്റെ ഗ്രന്ഥശാലതല പരീക്ഷ ഉച്ചയ്ക്ക് 3 മുതൽ 4 വരെയും കലയ്ക്കോട് ഗാന്ധി മെമ്മോറിയൽ റീഡിങ് ക്ലബ്-ലൈബ്രറിയിൽ നടക്കും.
ടേബിൾ ടെന്നിസ് ചാംപ്യൻഷിപ് ഇന്ന്
കൊല്ലം ∙ ജില്ലാ ടേബിൾ ടെന്നിസ് അസോസിയേഷൻ നടത്തുന്ന ജില്ലാതല ടേബിൾ ടെന്നിസ് ചാംപ്യൻഷിപ് തങ്കശ്ശേരി ഇൻഫന്റ് ജീസസ് സ്കൂളിൽ നാളെ രാവിലെ 10 മുതൽ നടക്കും. എക്സ്.ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. റജിസ്ട്രേഷൻ 9446355005
മെഡിക്കൽ ക്യാംപ് ഇന്ന്
പേരയം ∙ നാഷനൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, പേരയം പഞ്ചായത്ത് എന്നിവ ചേർന്ന് നടത്തുന്ന സൗജന്യ രക്‌ത, കാഴ്ച പരിശോധനാ ക്യാംപ് ഇന്ന് പഞ്ചായത്ത് ഹാളിൽ നടക്കും.
ലോഗോ അയയ്ക്കാം
ഓച്ചിറ ∙ കരുനാഗപള്ളി ഉപജില്ലാ സ്കൂൾ കലോത്സവത്തിനു വേണ്ടി ലോഗോ ക്ഷണിക്കുന്നു. അധ്യാപകർ, വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവർക്ക് സൃഷ്ടികൾ അയയ്ക്കാം. 7നു മുൻപ് പബ്ലിസിറ്റി കൺവീനർ ജെ.ഹരിലാൽ, ക്ലാപ്പന എസ്‌വിഎച്ച്്എസ്എസ്, ക്ലാപ്പന പിഒ എന്ന വിലാസത്തിലോ 9446261215 എന്ന നമ്പറിലെ വാട്സാപ്പിലോ അയ്ക്കാം.
വൈദ്യുതി മുടക്കം
പെരുമ്പുഴ∙ ചാങ്ങയിൽ, മേവറം ഒന്ന്, മേവറം കനാൽ, ആശാരിവിള, അംബിപൊയ്ക കോളനി, അംബിപൊയ്ക 1, പികെപി കവല, ചുരുള, കുഴിമതിക്കാട് ഭാഗങ്ങളിൽ ഇന്നു രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.