ADVERTISEMENT

അച്ചൻകോവിൽ∙ അച്ചൻകോവിലിലും പരിസരത്തും കാട്ടുപന്നികളുടെ ശല്യം തടയാൻ ഇവയെ വെടിവച്ചു കൊല്ലാൻ പഞ്ചായത്തും വനംവകുപ്പും ചേർന്നു തീരുമാനിച്ചു. പരിചയ സമ്പന്നരായ ഷൂട്ടർമാരെ ഇതിനായി ചുമതലപ്പെടുത്തി. ഇന്നലെ വൈകിട്ടും ഇന്നുമായി ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ചു കൊന്ന ശേഷം കാട്ടിൽ കുഴിച്ചു മൂടാനാണു തീരുമാനം.  ഷൂട്ടർമാർക്കു ശമ്പളം നൽകാതായതോടെ അച്ചൻകോവിലിൽ കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്ന ജോലി നിലച്ചിരുന്നു.

മണ്ഡലകാലം തുടങ്ങാനിരിക്കെ ശബരിമല തീർഥാടകരുടെ  സുരക്ഷ  മുൻനിർത്തിയാണ് അടിയന്തരമായി ഇവയെ വെടിവച്ചു കൊല്ലാൻ പഞ്ചായത്തും വനംവകുപ്പും തീരുമാനിച്ചത്. അതിനിടെ ശ്രീധർമശാസ്താ ക്ഷേത്രപരിസരം താവളമാക്കിയ കാട്ടുപന്നിക്കൂട്ടങ്ങളുടെ ആക്രമണത്തിൽ ഇന്നലെ 3 പേർക്കു പരുക്കേറ്റു. പരുക്കേറ്റ തങ്കയ്യ, പരമേശ്വരൻ, ഇവിടെ ജോലിക്കെത്തിയ കരവാളൂർ സ്വദേശി ശിവപ്രസാദ് എന്നിവരെ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തങ്കയ്യയ്ക്ക് ഇവിടെ നൽകിയ കുത്തിവയ്പ് അലർജിയായതോടെ ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

English Summary:

Concerns about public safety have prompted Achenkovil authorities and the Forest Department to resume culling wild boars. The decision comes after recent attacks, including one that injured three people near Sree Dharmasastha Temple, and aims to ensure the safety of residents and the anticipated influx of Sabarimala pilgrims.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com