ADVERTISEMENT

ഓച്ചിറ∙ പതിനാറുകാരിയായ സ്കൂൾ വിദ്യാർഥിനിയെ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷം ലൈംഗികമായി പീഡിപ്പിച്ച കേസിലെ ഇടുക്കി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പീരുമേട് കരടിക്കുഴി പട്ടുമുടി എസ്റ്റേറ്റ് ഹൗസ് നമ്പർ 189–ൽ കുമാർ (23)യാണ് അറസ്റ്റിലായത്. സമൂഹ മാധ്യമം വഴി പരിചയപ്പെട്ട ശേഷം പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകിയാണ് 2023 സെപ്റ്റംബർ മുതൽ ഒരു വർഷക്കാലം പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. 

ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ എം.സുജാതൻ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കരുനാഗപ്പള്ളി പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

English Summary:

This alarming case from Idukki, Kerala, serves as a stark reminder of the dangers lurking online. A 23-year-old man, Kumar, was arrested for sexually assaulting a 16-year-old school girl he met through social media. The incident sheds light on the growing concern of online grooming and the need for increased awareness about online safety for young people.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com