ADVERTISEMENT

പുനലൂർ ∙ കല്ലടയാറ്റിലെ പുനലൂർ പട്ടണത്തിലെ പുരാതന കുളിക്കടവായ മുഹൂർത്തിക്കാവ് കുളിക്കടവ് നാശോന്മുഖമായിട്ട് പതിറ്റാണ്ട് പിന്നിടുന്നു. റെയിൽവേ ലൈൻ ഗേജ് മാറ്റത്തിന്റെ ഭാഗമായി കല്ലടപ്പാലത്തിന്റെ കരിങ്കൽ തൂണുകൾ ജാക്കറ്റ് നടത്തുന്നതുമായി ബന്ധപ്പെട്ട് വർഷങ്ങൾ നീണ്ട നിർമാണ പ്രവർത്തനങ്ങൾ ഇവിടെ നടന്നപ്പോൾ കൂടുതൽ സാധനസാമഗ്രികൾ എത്തിക്കേണ്ടതായി വന്നു. അന്ന് ഈ കടവിൽ കുളിക്കുന്നതിനുള്ള കൂടുതൽ സൗകര്യങ്ങൾ ഇല്ലാതായി. 

ഇടയ്ക്ക് റെയിൽവേ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചപ്പോൾ കടവ് ശാസ്ത്രീയമായി പുനർനിർമിച്ച് സുരക്ഷിതമായി കുളിക്കുന്നതിന് സൗകര്യം ഏർപ്പെടുത്തുമെന്ന് പാത കമ്മിഷൻ ചെയ്യുന്നതിന് തൊട്ടുമുൻപ് അറിയിച്ചിരുന്നതാണ്. എന്നാൽ കമ്മിഷൻ ചെയ്ത് 6 മാസം കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല. ബലിതർപ്പണ ചടങ്ങുകൾക്ക് ആയിരക്കണക്കിന് പേർ എത്തുന്ന കടവാണിത്.

ഡിടിപിസിയുടെ സ്നാനഘട്ടം കഴിഞ്ഞാൽ റോഡിന്റെ വശത്തുള്ള ഏറ്റവും പ്രധാനപ്പെട്ട കുളിക്കടവും ഇതുതന്നെ.അടിയന്തരമായി മുഹൂർത്തിക്കാവ് കടവ് പുനർനിർമിച്ച് ഇവിടെ കൂടുതൽ പേർക്ക് സുരക്ഷിതമായി കുളിക്കുന്നതിനുള്ള സൗകര്യം ഒരുക്കണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്.

English Summary:

Muhoorthikavu Kadavu, a historic bathing ghat on the Kallada River in Punalur, has been left dilapidated following years of construction work. Despite promises of reconstruction, the ghat remains neglected, impacting both local bathers and devotees performing "Bali Tharpanam" rituals. This article highlights the urgent need for authorities to address the situation and restore Muhoorthikavu Kadavu to its former glory.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com