ADVERTISEMENT

കൊല്ലം ∙ ജില്ലാ ആശുപത്രിയിലെ താൽക്കാലിക മോർച്ചറി സംവിധാനം ഒരാഴ്ചയ്ക്കുള്ളിൽ പ്രവർത്തനം ആരംഭിച്ചേക്കും. ഇതോടെ പോസ്റ്റ്മോർട്ടത്തിനു ജില്ലയിലെ മറ്റ് ആശുപത്രികളെ സമീപിക്കേണ്ട സാഹചര്യത്തിന് മാറ്റം വരും.  ഡ‍്രെയിനേജ് സംവിധാനവും മറ്റും ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്നറിയാനായി താൽക്കാലിക കേന്ദ്രത്തിൽ നാളെ ടെസ്റ്റ് റൺ നടത്തും. യന്ത്രങ്ങളും മറ്റു സാമഗ്രികളും സ്ഥാപിക്കുന്ന പ്രവൃത്തികൾ ഏകദേശം പൂർത്തിയായിട്ടുണ്ട്.

അതേ സമയം ഫ്രീസർ സംവിധാനം ഇതിനോടൊപ്പം പ്രവർത്തനം ആരംഭിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഫ്രീസറുകൾ താൽക്കാലിക കേന്ദ്രത്തിലേക്ക് മാറ്റിയെങ്കിലും സേവനം നൽകുന്ന കമ്പനി സർവീസ് നടത്തേണ്ടതുള്ളതിനാൽ ചിലപ്പോൾ വൈകാൻ സാധ്യതയുണ്ട്. കമ്പനി ഈ ആഴ്ച ജില്ലാ ആശുപത്രിയിലെത്തി ഫ്രീസർ സംവിധാനം പരിശോധിക്കും. പ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ലെങ്കിൽ ഫ്രീസർ സംവിധാനവും ഉടൻ തന്നെ പ്രവർത്തനം ആരംഭിക്കും.

മുൻപ് ജില്ലാ ആശുപത്രിയിൽ മോർച്ചറി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ വലതു ഭാഗത്തായി, വിക്ടോറിയ ആശുപത്രിയുടെ മുൻപിലുള്ള പബ്ലിക് ഹെൽത്ത് ലാബ് കെട്ടിടത്തിന്റെ ഉള്ളിലായാണ് പുതിയ താൽക്കാലിക കേന്ദ്രം വരുന്നത്. ജില്ലാ ആശുപത്രി വികസനത്തിന്റെ ഭാഗമായി മുൻപുണ്ടായിരുന്ന മോർച്ചറി കെട്ടിടം ഭാഗികമായി പൊളിച്ചു കഴിഞ്ഞു.  കിഫ്ബി ഫണ്ട് ഉപയോഗിച്ച് 147 കോടി രൂപ ചെലവിലാണ് ജില്ലാ ആശുപത്രിയിൽ വികസനത്തിന്റെ ഭാഗമായുള്ള വിവിധ ബഹുനില കെട്ടിടങ്ങളുടെ നിർമാണം നടക്കുന്നത്. 

English Summary:

The District Hospital in Kollam is set to launch a temporary mortuary facility within a week, improving access to essential postmortem services for the region. Final tests and equipment checks are underway, with the potential for the freezer system to be operational shortly after.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com