ADVERTISEMENT

പാരിപ്പള്ളി ∙ വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രി അസിസ്റ്റന്റ് പ്രഫസർക്കെതിരെ കേസെ‌ടുത്തു. ഡ്യൂട്ടി റൂമിൽ വച്ചു പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയെത്തുടർന്ന്  തിരുവനന്തപുരം ഉള്ളൂർ സ്വദേശി ഡോ. സെർബിൻ മുഹമ്മദിനെതിരെയാണ് കേസെടുത്തതെന്നു ചാത്തന്നൂർ എസിപി ഗോപകുമാർ പറഞ്ഞു. 

കഴിഞ്ഞ മാസം അവസാനമാണ് കേസിന് ആസ്പദമായ സംഭവം. സർജറി വിഭാഗം അസിസ്റ്റന്റ് പ്രഫസർക്കെതിരെ വനിതാ ഡോക്‌ടർ പ്രിൻസിപ്പലിനു നൽകിയ പരാതിയിൽ അഭ്യന്തര അന്വേഷണം നടത്തിയിരുന്നു. തുടർന്നു ഡിഎംഇ (ഡയറക്ടർ ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ) യുടെ നിർദേശ പ്രകാരം ഡോ. സെർബിൻ മുഹമ്മദിനെ സസ്പെൻഡ് ചെയ്തിരുന്നു.വിവരം അറിഞ്ഞു പൊലീസ് വനിതാ ഡോക്ടറുടെ മൊഴിയെടുത്ത ശേഷം കേസെടുക്കുകയായിരുന്നു.

English Summary:

An assistant professor at Paripally Government Medical College Hospital, Dr. Sherbin Muhammed, has been accused of attempting to assault a female doctor. The incident sparked an internal inquiry and led to the doctor's suspension. Police have registered a case based on the victim's statement.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com