ADVERTISEMENT

പുസ്തകോത്സവവും രാജ്യാന്തര  സെമിനാറും നാളെ മുതൽ
കൊല്ലം∙ ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതിയും ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയും ചേർന്നു നടത്തുന്ന പുസ്തകോത്സവവും രാജ്യാന്തര സെമിനാറും നാളെ മുതൽ ഡിസംബർ 3 വരെ ആശ്രാമം ശ്രീനാരായണ സാംസ്കാരിക സമുച്ചയത്തിൽ നടക്കും. കൊല്ലത്തെ പുസ്തകോത്സവത്തിന്റെ 25–ാം വർഷമാണ് ഇത്. ജില്ലയിലെ 874 ലൈബ്രറികളിൽ നിന്നുള്ള വിദ്യാർഥികളും സാംസ്കാരിക പ്രവർത്തകരും സാംസ്കാരികോത്സവത്തിൽ പങ്കെടുക്കുമെന്ന് സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ ഡോ.പി.കെ.ഗോപൻ, എസ്.നാസർ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ, ഡി.സുകേശൻ എന്നിവർ പറഞ്ഞു. സാംസ്കാരികോത്സവം നാളെ 10ന് ജസ്റ്റിസ് ചന്ദ്രു ഉദ്ഘാടനം ചെയ്യും. അനിത നായർ പങ്കെടുക്കും. വൈകിട്ട് 4ന് രാജശ്രീ വാരിയർ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. പി.കെ.ഗോപൻ ദീപം തെളിക്കും.

ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ ഡോ.വി.പി.ജഗതി രാജ് പുസ്തകോത്സവ സന്ദേശം നൽകും. രാജ്യാന്തര സെമിനാറുകൾ, സംവാദങ്ങൾ, പ്രഭാഷണങ്ങൾ, പുസ്തക പ്രകാശനം, നാടകം, നൃത്താവിഷ്കാരം തുടങ്ങിയവ നടക്കും. വിവിധ സെമിനാറുകളിൽ ഡോ.ജെ.പ്രഭാഷ്, എസ്.ശാരദക്കുട്ടി, കുരീപ്പുഴ ശ്രീകുമാർ, എസ്.ജോസഫ്, വീരാൻകുട്ടി, ജിസ ജോസ്, നിഷ നാരായണൻ, മ്യൂസ് മേരി, ഡോ.എം.എ.സിദ്ദീക് തുടങ്ങിയവർ പങ്കെടുക്കും. 75ൽ പരം പ്രസാധകർ പങ്കെടുക്കും.  സെമിനാറിൽ പങ്കെടുക്കുന്നവർ 100 രൂപ റജിസ്ട്രേഷൻ ഫീസ് അടയ്ക്കണം. റജിസ്ട്രേഷൻ ചെയ്യുന്നവർക്ക് 200 രൂപ മുഖവിലയുള്ള പുസ്തകങ്ങൾ സൗജന്യമായി നൽകും. നാളെ 2ന് സാംബശിവൻ അനുസ്മരണ കഥാപ്രസംഗം, 6ന് കലാമണ്ഡലം അവതരിപ്പിക്കുന്ന ദൈവദശകം നൃത്താവിഷ്കാരം. തുടർന്നു നാടകം. ഡിസംബർ 2നു വൈകിട്ട് 6ന് കലാസന്ധ്യ.

ചക്കുളത്തുകാവ് പൊങ്കാല   ഡിസംബർ 13ന്
കൊല്ലം ∙ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല ഡിസംബർ 13നു നടക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഭാര്യ രാധിക സുരേഷ് ഗോപിയും ചേർന്നു പൊങ്കാല രാവിലെ 9.30 നു ഉദ്ഘാടനം ചെയ്യും. തുടർന്ന് ട്രസ്റ്റ് പ്രസിഡന്റും മുഖ്യകാര്യദർശിയുമായ രാധാകൃഷ്ണൻ നമ്പൂതിരി പണ്ടാര അടുപ്പിൽ അഗ്നി തെളിക്കും. വൈകിട്ട് കാർത്തിക സ്തംഭത്തിൽ ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് അഗ്നി പകരും.

പൊങ്കാല സമർപ്പണത്തിനു വിപുലമായ ക്രമീകരണം ഏർപ്പെടുത്തിയതായി മാനേജിങ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരി, ട്രസ്റ്റ് സെക്രട്ടറി പി.കെ.സ്വാമിനാഥൻ, അജിത്ത് കുമാർ പിഷാരത്ത് എന്നിവർ പറഞ്ഞു. അഞ്ഞൂറിലേറെ വേദ പണ്ഡിതന്മാരുടെ കാർമികത്വത്തിൽ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തരുടെ പൊങ്കാല നിവേദിക്കും. തുടർന്നു അഭിഷേകവും ഉച്ച ദീപാരാധനയും.

വൈകിട്ട് 5ന് സാംസ്കാരിക സമ്മേളനത്തിനു മണിക്കുട്ടൻ നമ്പൂതിരി ദീപം തെളിക്കും. മന്ത്രി കെ.ബി.ഗണേഷ്കുമാർ ഉദ്ഘാടനം ചെയ്യും. തോമസ് കെ.തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എംപി പ്രസംഗിക്കും. കാർത്തിക സ്തംഭത്തിൽ ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് അഗ്നി തെളിക്കും. ഡിസംബർ 6ന് രാവിലെ 9.30നു നിലവറ ദീപം തെളിക്കൽ നടക്കും. 8ന് വൈകിട്ട് 5.50ന കാർത്തിക സ്തംഭം ഉയർത്തും. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വികസന സ്ഥിരസമിതി അധ്യക്ഷൻ ബെനു ഐസക് രാജു ഉദ്ഘാടനം ചെയ്യും.

കരവാളൂർ സൗജന്യ കാൻസർ രോഗ നിർണയ ക്യാംപ്
കരവാളൂർ ∙ ഗ്രാമ പഞ്ചായത്തിന്റെയും കരവാളൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ കരവാളൂർ പഞ്ചായത്തിന്റെ പരിധിയിൽ ഉള്ളവർക്ക് തിരുവനന്തപുരം ആർസിസിയിലെ ഡോക്ടർമാർ നയിക്കുന്ന സൗജന്യ കാൻസർ രോഗ നിർണയ ക്യാംപ് ഇന്നുമുതൽ ഡിസംബർ 10 വരെ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നു. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ക്യാംപ്. സ്ത്രീകളിലുണ്ടായേക്കാവുന്ന സ്തനാർബുദം ഗർഭാശയ കാൻസർ, സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാവുന്ന വായിലെ അർബുദം എന്നിവ കാലേ കുട്ടി കണ്ടെത്തുന്നതിനും നിർണയിക്കുന്നതിനും ക്യാംപുകളിൽ അവസരം ഉണ്ടായിരിക്കും. 

റജിസ്ട്രേഷന് കുടുംബാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം. നാളെയും ഡിസംബർ 2നും 6നും കരവാളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ക്യാംപ് നടക്കും. 29 ന് 7,8,9,11 വാർഡുകളിൽ ഉള്ളവവർക്കും 2ന് 10,12,13,14 വാർഡുകളിൽ ഉള്ളവവർക്കും 6ന് 3,4,5,6 വാർഡുകളിൽ ഉള്ളവവർക്കും 10ന് 1,2,15,16 വാർഡുകളിൽ ഉള്ളവവർക്ക് അതതു ജനകീയാരോഗ്യ കേന്ദ്രങ്ങളിലും ക്യാപ് നടക്കുമെന്ന് മെഡിക്കൽ ഓഫിസർ ഇൻ–ചാർജ് അറിയിച്ചു.

സ്പോക്കൺ ഇംഗ്ലിഷ് ക്ലാസ്
കൊല്ലം ∙ ജവാഹർ ജംക്‌ഷനിലെ ദിലീപ്സ് നളന്ദയിൽ സ്പോക്കൺ ഇംഗ്ലിഷിന്റെയും ഐഇഎൽടിഎസിന്റെയും ക്ലാസുകൾ ഡിസംബർ നാലിന് ആരംഭിക്കുന്നു. 30 ദിവസം കൊണ്ട് ഇംഗ്ലിഷ് സംസാരിക്കാം. 9446333999

അപേക്ഷ സ്വീകരിച്ചു തുടങ്ങി
ശാസ്താംകോട്ട ∙ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ  പിഎസ്‍സി അംഗീകൃത കംപ്യൂട്ടർ കോഴ്സുകളിൽ അപേക്ഷ സ്വീകരിച്ചു തുടങ്ങി. പിജിഡിസിഎ, ഡിസിഎ, ഡേറ്റ എൻട്രി ഓപ്പറേറ്റർ, വേഡ് പ്രോസസിങ്, ഡിടിപി, ഉൾപ്പെടെയുള്ള കോഴ്സുകളിലേക്കാണ് പ്രവേശനം. 04762830927

തപാൽ മേള നാളെ
കൊല്ലം∙ഭാരതീയ തപാൽ വകുപ്പ് കൊല്ലം ഡിവിഷനും കേരള വിശ്വകർമ സഭ വടക്കേവിള ശാഖയും ചേർന്നു നാളെ 9ന്  വടക്കേവിള വിശ്വകർമ സഭാമന്ദിരത്തിൽ  തപാൽ മേള നടത്തും. പുതിയ ആധാർ എടുക്കുന്നതിനും നിലവിലെ ആധാറിലെ തെറ്റുകൾ തിരുത്തുന്നതിനും അഞ്ചു വയസ്സിനും 15 വയസ്സിനും താഴെ ആധാർ എടുത്തിട്ടുള്ള കുട്ടികൾക്കു ബയോമെട്രിക് റജിസ്ട്രേഷൻ ചെയ്യുന്നതിനും  നിലവിലുള്ള ആധാറിൽ പേര്, ജനന തീയതി, മേൽവിലാസം, ഫോൺ നമ്പർ എല്ലാ തിരുത്തലിനും കൂട്ടിച്ചേർക്കലിനുമുള്ള സൗകര്യവും പോസ്റ്റ് ഒ‍ാഫിസ് മുഖേനയുള്ള ഡിപ്പോസിറ്റുകൾ, വിവിധയിനം ഇൻഷൂറൻസുകൾ എന്നിവയിൽ അംഗമാകാനും അവസരം ഉണ്ടായിരിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു. 9809055723.

ജലവിതരണം തടസ്സപ്പെടും
ശാസ്താംകോട്ട ∙ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന്  കൊല്ലം കോർപറേഷൻ, ശക്തികുളങ്ങര, ചവറ, നീണ്ടകര, ശാസ്താംകോട്ട, ശൂരനാട് സൗത്ത്, വെസ്റ്റ് കല്ലട, തേവലക്കര, തെക്കുംഭാഗം തുടങ്ങിയ പ്രദേശങ്ങളിൽ ജലവിതരണം പൂർണമായോ ഭാഗികമായോ തടസ്സപ്പെടും. 

അധ്യാപക ഒഴിവ്
കൊല്ലം∙ ഇരവിപുരം തട്ടാമല ഗവ.വിഎച്ച്എസ്എസിൽ എച്ച്എസ്ടി ഹിന്ദി അധ്യാപക താൽക്കാലിക ഒഴിവുണ്ട്. താൽപര്യമുളള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഇന്ന് 11ന് അഭിമുഖത്തിൽ പങ്കെടുക്കണം.

അഭിമുഖം 2ന്
കുണ്ടറ∙ മുക്കൂട് ഗവ. യുപി സ്കൂളിലെ ഹിന്ദി പാർട്ട് ടൈം അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 2ന് രാവിലെ 11ന് നടക്കും.

അഭിമുഖം 
മടത്തറ∙ അരിപ്പ യുപിഎസിൽ യുപിഎസ്ടിയുടെ താൽക്കാലിക ഒഴിവുണ്ട്.  അഭിമുഖം ഡിസംബർ രണ്ടിന് രാവിലെ 11ന് നടത്തും.

നൃത്തം നാളെ
കൊല്ലം ∙ കലാഗ്രാമത്തിന്റെ നേതൃത്വത്തിൽ നാളെ 6.30നു സോപാനം കലാകേന്ദ്രത്തിൽ നടി ശാലു മേനോനും സംഘവും ‘നാഗവല്ലി മനോഹരി’ നൃത്ത –സംഗീതാവിഷ്കാരം അവതരിപ്പിക്കും. പ്രവേശനം സൗജന്യം.

വൈദ്യുതി മുടങ്ങും
അയത്തിൽ∙ പെരുംകുളം, മിൽക്ക് സൊസൈറ്റി, സ്മൃതി 9 മുതൽ 5.30 വരെ.പള്ളിമുക്ക്∙ആദിക്കാട്, ലിബറ, വൈമുക്ക് 2, മാച്ച് ഫാക്ടറി 2, വൈമുക്ക് ഫ്ലാറ്റ് 9 മുതൽ 5 വരെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com