അപകടത്തിൽ സ്കൂട്ടർ യാത്രികർക്കു പരുക്ക്
Mail This Article
ഇരവിപുരം∙ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിച്ച സ്കൂട്ടറിൽ കാറിടിച്ചു. അപകടത്തിൽ സ്കൂട്ടർ യാത്രികരായ സ്ത്രീകൾക്കു പരുക്കേറ്റു. മയ്യനാട് സ്വദേശികളായ സ്കൂട്ടർ യാത്രക്കാർക്കാണു പരുക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ദേശീയ പാതയിൽ കൊല്ലൂർവിള പള്ളിമുക്ക് പെട്രോൾ പമ്പിന് സമീപം ലാത്തൻസ ജംക്‌ഷനിലായിരുന്നു അപകടം. സ്കൂട്ടറിൽ ആദ്യം ഒാട്ടോറിക്ഷ ഇടിക്കുകയായിരുന്നു.നിയന്ത്രണം വിട്ട സ്കൂട്ടറിൽ പിന്നാലെ വരികയായിരുന്ന കാറിടിച്ചു. സ്കൂട്ടർ യാത്രികർ റോഡിലേക്ക് തെറിച്ചു വീണു. ഓടിക്കൂടിയ നാട്ടുകാരും സമീപത്തെ ഒാട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാരും ചേർന്ന് അപകടത്തിൽപ്പെട്ടവരെ മേവറത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒരാളിനു കാലിനും മറ്റൊരാൾക്ക് നടുവിനുമാണു പരുക്കേറ്റത്. സ്കൂട്ടർ യാത്രക്കാരായ സ്ത്രീകൾ റോഡിലേക്ക് തെറിച്ചു വീണെങ്കിലും അപകട സമയത്ത് മറ്റ് വാഹനങ്ങൾ വരാത്തതിനാൽ വലിയ അപകടം ഒഴിവായി.