ദേശീയപാത സർവീസ് റോഡിലെ ഓടയുടെ മേൽ മൂടി പൊളിഞ്ഞു; കെഎസ്ആർടിസി ബസ് ഓടയിൽ വീണു
Mail This Article
×
കല്ലുവാതുക്കൽ ∙ കെഎസ്ആർടിസി ബസ് കയറി ദേശീയപാത സർവീസ് റോഡിലെ ഓടയുടെ മേൽ മൂടി പൊളിഞ്ഞു; ബസ് ഓടയിൽ അകപ്പെട്ടു. കല്ലുവാതുക്കൽ മൃഗാശുപത്രിക്കു സമീപം ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം.ചാത്തന്നൂർ ഭാഗത്ത് നിന്ന് ആറ്റിങ്ങലേക്കു പോയ കെഎസ്ആർടിസി ബസാണ് ഓട പൊളിഞ്ഞു കുഴിയിലായത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി സർവീസ് റോഡിലൂടെയാണ് ഇവിടെ ഗതാഗതം. എതിർവശത്തു നിന്നും യു ടേൺ തിരിയുന്നതും ഇവിടെയാണ്. പുതുതായി നിർമിച്ച ഓടയുടെ മുകളിലേക്ക് കയറിയ ബസിന്റെ മുന്നിലെ ടയർ സ്ലാബ് പൊളിഞ്ഞു കുഴിയിൽ അകപ്പെടുകയായിരുന്നു.
English Summary:
A KSRTC bus traveling from Chathannoor to Attingal met with an accident in Kalluvathukkal, Kerala. The bus fell into a drain when the concrete slab covering it collapsed. The incident happened on the service road of the National Highway, which is currently being used for traffic diversion due to ongoing development work.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.