ADVERTISEMENT

കൊല്ലം ∙ കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയം കഴിഞ്ഞ ദിവസം 59.71 കോടി രൂപ അനുവദിച്ച അഷ്ടമുടി ബയോ ഡൈവേഴ്സിറ്റി – ഇക്കോ ഹബ് ജില്ലയിലെ ടൂറിസം വികസനത്തിനു വലിയ മുതൽക്കൂട്ടാകും. അഷ്ടമുടിക്കായലിന്റെ സൗന്ദര്യവും പ്രത്യേകതകളും രാജ്യാന്തര ശ്രദ്ധ നേടുന്ന പദ്ധതികളാണ് നടപ്പാക്കുന്നത്. കൊല്ലം അഷ്ടമുടി ബയോ ഡൈവേഴ്സിറ്റി ഇക്കോ ഹബ്ബും കോഴിക്കോട് കേന്ദ്രമായ ‘ സർഗാലയ ഗേറ്റ് വേ ടു മലബാർ കൾചറൽ ക്രൂസിബിൾ’ എന്നിവ ഉൾപ്പെടെ 23 സംസ്ഥാനങ്ങളിലായി 40 പദ്ധതികളാണ് കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയം അംഗീകരിച്ച് പണം അനുവദിച്ചത്. ആകെ 3295.76 കോടി രൂപയാണ് അനുവദിച്ചത്. മലബാർ കൾചറൽ ക്രൂസിബിൾ പദ്ധതിക്കു 95.34 കോടി രൂപ നൽകും.

മറീന വികസനം
 ഹൗസ് ബോട്ടുകൾക്ക് അടുക്കുന്നതിന് മറീന വികസനം പദ്ധതിയിൽ ഉൾപ്പെടുന്നു. ലിങ്ക് റോഡിനോടു ചേർന്നാണ് മറീന വികസിപ്പിക്കുന്നത്. നിലവിൽ ഇവിടെ 12 ഹൗസ് ബോട്ടുകൾക്ക് അടുക്കാൻ കഴിയുന്ന മറീനയുണ്ട്. ഭാവിയിൽ  വിനോദ സഞ്ചാരികൾ വലിയ തോതിൽ ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് മറീന വികസിപ്പിക്കുന്നത്. 
മ്യൂസിയം
അഷ്ടമുടിക്കായലിലെ എട്ടു മുടികളും അവയുടെ പ്രത്യേകതകളും പരിചയപ്പെടുത്തുന്നതിന് മ്യൂസിയം മാതൃകയിൽ സെന്റർ തുടങ്ങും. അവിടെ ഡിജിറ്റലായും വിവരങ്ങൾ നൽകുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കും. ലിങ്ക് റോഡിനു സമീപമുള്ള പുനർജനി പാർക്കിൽ ആണ് മ്യൂസിയം നിർമിക്കുന്നത്. 
ഒഴുകുന്ന റസ്റ്ററന്റ്
ലിങ്ക് റോഡിന് സമീപം അഷ്ടമുടിക്കായലിൽ ഫ്ലോട്ടിങ് റസ്റ്ററന്റ് ആരംഭിക്കും. 100 ഇരിപ്പിടങ്ങൾ റസ്റ്ററന്റിൽ ഉണ്ടാകും. 
നടപ്പാത
ലിങ്ക് റോഡിന്റെ സമീപ പ്രദേശങ്ങൾ ഉൾപ്പെടുത്തി അഷ്മുടിക്കായൽ തീരത്ത് നടപ്പാത (ബയോ ഡൈവേഴ്സിറ്റി ട്രാക്ക്) നിർമിക്കും. 
പാർക്ക് വികസനം 
അഷ്ടമുടിക്കായൽ തീരത്തുള്ള അഡ്വഞ്ചർ പാർക്ക്, കുട്ടികളുടെ പാർക്ക് എന്നിവിടങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കി വികസിപ്പിക്കും. കൂടുതൽ ഉപകരണങ്ങൾ ലഭ്യമാക്കി ആകർഷകമാക്കുകയാണ് ലക്ഷ്യം.

English Summary:

Ashtamudi Biodiversity Eco Hub, receiving Rs 59.71 crore from the Central Tourism Ministry, is set to enhance tourism in Kollam. This initiative, along with the Malabar Cultural Crucible, is part of widespread projects across India to boost local tourism attractiveness.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com