കൊല്ലം ജില്ലയിൽ ഇന്ന് (03-12-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഇന്ന്
∙ നവംബർ മാസത്തെ റേഷൻ വിതരണം ഇന്ന് അവസാനിക്കും.
∙ മഴ തുടരും. വടക്കൻ കേരളത്തിൽ കൂടുതൽ മഴയ്ക്കു സാധ്യത.
∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്തമായ മഴയുടെ ഓറഞ്ച് അലർട്ട്.
∙ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴയുടെ യെലോ അലർട്ട്.
∙ കേരള തീരത്തു നിന്നു മത്സ്യബന്ധനത്തിനു പോകാൻ പാടില്ല.
∙ രാത്രി മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണം.
അധ്യാപക ഒഴിവ്
കൊട്ടാരക്കര∙ പഴയതെരുവ് ഗവ.യുപിഎസിൽ ഹിന്ദി പാർട്ട് ടൈം ലാംഗ്വേജ് അധ്യാപക ഒഴിവിലേക്ക് 5ന് 11ന് ഇന്റർവ്യൂ നടക്കും.
മസ്റ്ററിങ് ക്യാംപ്
പുനലൂർ ∙ പുനലൂർ താലൂക്ക് സപ്ലൈ ഓഫിസ് പരിധിയിൽ റേഷൻ കടകൾ വഴി മാസ്റ്ററിങ് നടത്താൻ കഴിയാത്ത മഞ്ഞ, പിങ്ക് കാർഡ് അഗംങ്ങൾക്കായി വീണ്ടും ക്യാംപ് തുടങ്ങി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ക്യാംപുകൾ നടത്തുന്നത്. 7 വരെയാണ് ക്യാംപ്. ഇന്നു രാവിലെ കുളത്തുപ്പുഴ, ഉച്ചയ്ക്ക് അലയമൺ.5ന് രാവിലെ ആര്യങ്കാവ് പഞ്ചായത്ത് ഓഫിസിലും ഉച്ചയ്ക്ക് ഉറുകുന്നു സർവീസ് സഹകരണ ബാങ്കിലും 6ന് രാവിലെ ഇടമുളയ്ക്കൽ പഞ്ചായത്ത്, ഉച്ചയ്ക്ക് കരവാളൂർ പഞ്ചായത്ത് ഓഫിസുകളിലും, 7ന് അച്ചൻകോവിലിലുമാണ് ക്യാംപുകൾ. ആധാർ, ഫോൺ നമ്പർ ലിങ്ക് ചെയ്ത മൊബൈൽ എന്നിവയുമായി ക്യാംപിലെത്തി മസ്റ്ററിങ് നടത്തണമെന്ന് സപ്ലൈ ഓഫിസർ അറിയിച്ചു.