റെയിൽവേ അടിപ്പാതയിൽ മഴയത്ത് വെള്ളക്കെട്ട്
Mail This Article
×
പുനലൂർ ∙ ദേശീയപാതയിൽ പുനലൂർ കലയനാട് റെയിൽവേ അടിപ്പാതയിൽ മഴ സമയത്ത് വലിയ വെള്ളക്കെട്ട് രൂപപ്പെടുകയാണ്. ദേശീയപാതയിൽ ശാസ്ത്രീയമായി അഴുക്കുചാൽ നിർമിച്ചിട്ടില്ലാത്തതിനാൽ വെള്ളം റോഡിലൂടെ നിരന്ന് ഒഴുകുന്നതാണ് പ്രശ്നം. റോഡിലൂടെ ഒഴുകിയെത്തുന്ന വെള്ളം അടിപ്പാതയ്ക്ക് അടിഭാഗത്ത് റോഡിലൂടെ നിരന്നൊഴുകി കലയനാട് തോട്ടിലേക്ക് പതിക്കും. ഇവിടെ 7 വർഷങ്ങൾക്ക് മുൻപ് നിർമിച്ച കലുങ്കിന്റെ വശത്ത് വലിയതോതിൽ ടാറിങ്ങിന്റെ ഉപരിതലം താഴ്ന്നിട്ടുണ്ട്. കൂടുതൽ സമയം വെള്ളം കെട്ടി നിൽക്കുന്നതാണ് ഇതിനു കാരണം. ദേശീയപാതയിൽ ശാസ്ത്രീയമായി അഴുക്കുചാൽ നിർമിക്കണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്.
English Summary:
Waterlogging plagues Punalur's National Highway underpass during the monsoon season, creating hazardous conditions for motorists. The absence of a scientifically designed drainage system diverts rainwater onto the road, leading to the accumulation of water in the underpass and the nearby Kalyanad.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.