ADVERTISEMENT

പൂതക്കുളം∙ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ തെരുവുനായ ശല്യം രൂക്ഷമായതായി പരാതി. പന്നിവിള, മാവിള, പൂതക്കുളം ക്ഷേത്രം, സ്കൂൾ, സൗത്ത് എൽപിഎസ്, ശാസ്താകുളം, നെടുംപുറത്ത്കാവ്, മിൽമ എന്നിവിടങ്ങളിലാണ് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. തെരുവുനായ ശല്യം കാരണം സൗത്ത് എൽപി സ്കൂളിലെ വിദ്യാർഥികൾ രക്ഷിതാക്കളുടെ സഹായത്തോടെയാണ് സ്കൂളിൽ വരികയും പോകുകയും ചെയ്യുന്നത്.   കൂട്ടമായി എത്തുന്ന തെരുവുനായ്ക്കൾ വിദ്യാർഥികളെ ആക്രമിക്കുമെന്ന ഭീതിയിലാണ് രക്ഷിതാക്കൾ.

പന്നിവിള ജംക‍്ഷനിലും പൂതക്കുളം ക്ഷേത്ര പരിസരത്തും ഒട്ടേറെ പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. ക്ഷേത്രങ്ങളിലേക്കും ട്യൂഷൻ ക്ലാസുകളിലേക്കും പുലർച്ചെ എത്തുന്നവർക്കും പത്ര വിതരണം നടത്തുന്നവരെയും തെരുവുനായ്ക്കൾ ആക്രമിക്കാറുണ്ട്. നായ കുറുകെ ചാടി ഇരുചക്ര വാഹന യാത്രക്കാർക്ക് പരുക്കേൽക്കുന്നതും സ്ഥിരമാണ്. പഞ്ചായത്തിൽ ഒട്ടേറെ തവണ പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നും തെരുവുനായ ശല്യം ഒഴിവാക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും കോൺഗ്രസ് പൂതക്കുളം നോർത്ത് മണ്ഡലം കമ്മിറ്റി അറിയിച്ചു.

English Summary:

Stray dogs are creating a growing problem in Poothakkulam Panchayat, Kerala, with residents reporting increased attacks and concerns for student safety, prompting calls for action from local authorities. The inaction has led to threats of protests by local political groups.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com