വൈദ്യുതി നിരക്ക് വർധന: യൂത്ത് കോൺഗ്രസ് ഉപരോധ സമരം നടത്തി
Mail This Article
കൊല്ലം ∙ തൊഴിലില്ലായ്മ, വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി എന്നിവ മൂലം നട്ടംതിരിയുന്ന ജനങ്ങളുടെ മേൽ വൈദ്യുതി നിരക്ക് വർധന അടിച്ചേൽപിച്ച പിണറായി സർക്കാർ കുറുവ സംഘത്തെ പോലെയാണു പ്രവർത്തിക്കുന്നതെന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം. വൈദ്യുതി നിരക്ക് വർധനയ്ക്കെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി കൊല്ലം കന്റോൺമെന്റ് ഇലക്ട്രിക്കൽ സെക്‌ഷൻ ഓഫിസിൽ സംഘടിപ്പിച്ച ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ചൈത്ര ഡി.തമ്പാൻ, നേതാക്കളായ അസൈൻ പള്ളിമുക്ക്, ഷഹനാസ് എ.സലാം, അസ്‌ലം ആദിനാട്, ആരിഫ് കൊട്ടിയം, ഒ.ബി.രാജേഷ്, കൗശിക് എം.ദാസ്, ആഷിക് ബൈജു, ഹസ്ന ഹർഷാദ്, അനസ് ഇരവിപുരം, ഉല്ലാസ് ഉളിയക്കോവിൽ, നസ്മൽ കലതികാട്, ഗോകുൽ കൃഷ്ണ, ബിനോയി ഷാ, സെയ്ദലി, ഷാജി പള്ളിത്തോട്ടം, ഷമീർ ചാത്തിനാംകുളം, ഫവാസ് ഇരവിപുരം, അതുൽ കുണ്ടറ, അർജുൻ ഉളിയക്കോവിൽ എന്നിവർ പ്രസംഗിച്ചു.