ചിറ്റുമൂല റെയിൽവേ മേൽപാലം നിർമാണം: കിഫ്ബി അനുമതി ലഭിച്ചെന്ന് എംഎൽഎ
Mail This Article
കരുനാഗപ്പള്ളി ∙ പുതിയകാവ് – ചക്കുവള്ളി റോഡിൽ ചിറ്റുമൂല റെയിൽവേ മേൽപാല നിർമാണത്തിന് കിഫ്ബിയുടെ അന്തിമ അനുമതി ലഭിച്ചതായി സി.ആർ.മഹേഷ് എംഎൽഎ അറിയിച്ചു. റെയിൽവേ ബ്രിജ് ആൻഡ് ഡവലപ്മെന്റ് കോർപറേഷൻ ഈയാഴ്ച തന്നെ ടെൻഡർ നടപടികൾ സ്വീകരിക്കുമെന്നും സി.ആർ.മഹേഷ് എംഎൽഎ പറഞ്ഞു.
ചിറ്റുമൂല റെയിൽവേ മേൽപാലത്തിന്റെ അന്തിമ അറേഞ്ച്മെന്റ് ഡ്രോയിങ് 2022 ൽ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ 39.53 കോടി രൂപയുടെ പുതുക്കിയ പ്രൊപ്പോസിലിനാണ് കിഫ്ബി ഡയറക്ടർ ബോർഡിന്റെ അന്തിമ അനുമതി ലഭിച്ചത്. നിർമാണ ചുമതല റെയിൽവേ ബ്രിജ് ആൻഡ് ഡവലപ്മെന്റ് കോർപറേഷനാണ്.
ആദ്യം തയാറാക്കിയ എസ്റ്റിമേറ്റിൽ നിന്നും ഏകദേശം 11.5 കോടി രൂപയുടെ വർധന വരുത്തിയാണ് പുതുക്കിയ 39.53 കോടി രൂപയ്ക്കുള്ള അനുമതി ലഭ്യമായത്. എസ്റ്റിമേറ്റ് അനുവാദം ലഭിക്കുന്നതിന് കാലതാമസം ഉണ്ടായപ്പോൾ എംഎൽഎ യുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. കഴിഞ്ഞ 6 ന് ചേർന്ന കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് 39,53,09488 രൂപയുടെ അന്തിമ അനുമതി നൽകിയത്.