ADVERTISEMENT

പുത്തൂർ ∙ ജലവിതരണ പൈപ്പ് പൊട്ടി റോഡ് തകരുന്നതായി പരാതി. കൊട്ടാരക്കര-ഭരണിക്കാവ് റോഡിൽ പാങ്ങോട് ഗുരുക്ഷേത്രത്തിനു സമീപത്താണ് വെള്ളം കുത്തിയൊഴുകി റോഡിന്റെ ടാറിങ് പൊളിയുന്നത്. ബിഎം ആൻഡ് ബിസി നിലവാരത്തിൽ നവീകരിച്ച റോഡാണിത്. ഇവിടെ ഇടയ്ക്കിടെ പൈപ്പ് പൊട്ടി വെള്ളമൊഴുകാറുണ്ടെന്നു സമീപത്തെ വ്യാപാരികൾ പറഞ്ഞു.

മാസങ്ങളായി ഇതാണ് അവസ്ഥ. ഒരാഴ്ച മുൻപാണു റോഡിന്റെ ടാറിങ് ഇളകിമാറാൻ തുടങ്ങിയത്. ഒന്നിലേറെ സ്ഥലത്തു വട്ടത്തിൽ ടാറിങ് പൊളിഞ്ഞു മാറിയിട്ടുണ്ട്. റോഡിന്റെ ഉപരിതലത്തിനു ബലക്ഷയവും സംഭവിച്ചിട്ടുണ്ട്. തകരാർ ഉടൻ പരിഹരിച്ചില്ലെങ്കിൽ റോഡിൽ കുഴികളുടെ എണ്ണം കൂടുമെന്നാണു നാട്ടുകാരുടെ പരാതി.

English Summary:

Road damage has plagued Puthur's Kottarakkara-Bharanikkavu road near the Pangode Temple due to a burst water pipe. Locals complain that the pipe frequently bursts, causing the recently renovated road to deteriorate and raising concerns about safety.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com