മഞ്ഞത്തേരി ചപ്പാത്തിൽ കുത്തൊഴുക്ക്; വിദ്യാർഥികളുമായി വന്ന ബസ് വനപാതയിൽ കുടുങ്ങി - വിഡിയോ
Mail This Article
×
തെന്മല∙ റോസ്‌മലയിൽ നിന്നു രാവിലെ വിദ്യാർഥികളുമായി ആര്യങ്കാവിലേക്കു വരികയായിരുന്ന കെഎസ്ആർടിസി ബസ് മഞ്ഞത്തേരി ചപ്പാത്തിലെ കുത്തൊഴുക്കിനെത്തുടർന്നു വനപാതയിൽ കുടുങ്ങി. 11 വിദ്യാർഥികളാണുണ്ടായിരുന്നത്. 8.15നാണു വഴിയിൽ കുടുങ്ങിയത്.
യാത്ര മുടങ്ങിയതോടെ പത്താം ക്ലാസ് വിദ്യാർഥികൾക്കുൾപ്പെടെ ക്രിസ്മസ് പരീക്ഷ എഴുതാനായില്ല. ഇവരെ രക്ഷിതാക്കൾ തിരികെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. ചപ്പാത്തിലെ വെള്ളം കുറഞ്ഞ ശേഷം വൈകിട്ടു മൂന്നോടെയാണു ബസ് ഇക്കരെ കടന്നത്. കേരള– തമിഴ്നാട് അതിർത്തികളിൽ പെയ്ത കനത്ത മഴയിലാണു ചപ്പാത്ത് നിറഞ്ഞു കവിഞ്ഞത്.
English Summary:
Flash floods stranded a KSRTC bus carrying students to Aryankavu at Manjatheri Chappath.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.