ADVERTISEMENT

കൊല്ലം ∙ സംസ്ഥാനമൊട്ടാകെയുള്ള ആതുരസ്ഥാപനങ്ങളിലെ അർഹരായവർക്ക് വീൽചെയർ എത്തിക്കാൻ നടൻ മമ്മൂട്ടി. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനാണ് നിർധനരോഗികൾക്ക് വീൽചെയറുകൾ എത്തിക്കുന്ന പദ്ധതിയുമായി മുന്നോട്ടുവന്നിരിക്കുന്നത്.

2024 ഡിസംബർ 16 തിങ്കളാഴ്ച കൊല്ലം ജില്ലയിലെ പത്തനാപുരം ഗാന്ധിഭവനിൽ വച്ച് സംസ്ഥാനതല ഉദ്ഘാടനം നടത്തും. പുനലൂർ ബിഷപ്പ് അഭിവന്ദ്യ സിൽവസ്റ്റർ പൊന്നുമുത്തൻ ഉദ്ഘാടന കർമം നിർവഹിക്കും. ഗാന്ധിഭവൻ മാനേജിങ് ട്രസ്റ്റി ഡോ. പുനലൂർ സോമരാജൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ആതുരസ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിലേക്കാണ് ജില്ലാ അടിസ്ഥാനത്തിൽ വീൽചെയർ വിതരണം നടത്തുന്നത്. നേരത്തെതന്നെ ആതുരസ്ഥാപനങ്ങൾക്കായുള്ള ഓക്സിജൻ കോൺസെൻട്രേറ്ററുകളും മറ്റുപകരണങ്ങളും നൽകിയിട്ടുണ്ട്. കെയർ  ആൻഡ് ഷെയറിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന  ഏറ്റവും പുതിയ പദ്ധതിയാണ് സൗജന്യ വീൽചെയർ വിതരണം.

English Summary:

Mammootty Wheelchair Donation: Renowned actor Mammootty, through his Care and Share International Foundation, will be donating wheelchairs to underprivileged patients in healthcare facilities across Kerala. The initiative aims to provide mobility assistance and improve the lives of those in need.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com