യുവാവിനെ ആക്രമിച്ച് പരുക്കേൽപിച്ച കേസ്: ഒരാൾ അറസ്റ്റിൽ
Mail This Article
×
കരുനാഗപ്പള്ളി ∙ യുവാവിനെ ആക്രമിച്ച് പരുക്കേൽപിച്ച കേസിൽ ഒളിവിലായിരുന്ന തഴവ മണപ്പള്ളി തിരുവോണത്തിൽ ഡി.അഖിൽദേവിനെ (29) അറസ്റ്റ് ചെയ്തു. കഴിഞ്ഞ 4 ന് രാത്രി 10 മണിയോടെ അഴകീയകാവിനു സമീപം നിൽക്കുകയായിരുന്ന യുവാവിനെ അഖിൽ അടക്കമുള്ള പ്രതികൾ വാഹനത്തിലെത്തി അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
ആക്രമണത്തിൽ യുവാവിന്റെ മുഖത്ത് പരുക്കേൽക്കുകയും പല്ല് ഇളകുകയും ചെയ്തു. മറ്റ് പ്രതികളും ഉടൻ പിടിയിലാകുമെന്നു പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ വി.ബിജുവിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ഷമീർ, കണ്ണൻ, ഷാജിമോൻ, എസ്‌സിപിഒ മാരായ ഹാഷിം, രാജീവ്കുമാർ, ബീന എന്നിവർ ചേർന്നാണ് പിടികൂടിയത്.
English Summary:
Police in Karunagappally have apprehended a suspect in connection with the assault of a young man.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.