ദേശീയപാതാ വികസനം: ഇടറോഡിലെ ഗതാഗതം തടസ്സപ്പെട്ട നിലയിൽ
Mail This Article
ചാത്തന്നൂർ ∙ ദേശീയപാത വികസനത്തെ തുടർന്നു ഇടറോഡിലെ ഗതാഗതം രണ്ടര വർഷത്തിലേറെയായി തടസ്സപ്പെട്ട നിലയിൽ. ശീമാട്ടി ജംക്‌ഷനിൽ നിന്ന് കണ്ണേറ്റ ശ്രീകൃഷ്ണ ക്ഷേത്രം ജംക്‌ഷനിലേക്കുള്ള പാതയിലാണ് എൻഎച്ചിൽ നിന്നുള്ള ഗതാഗതം തടസ്സപ്പെട്ടത്.ദേശീയപാത വികസനത്തിൽ ശീമാട്ടി ജംക്‌ഷനിൽ അടിപ്പാത ഉള്ളതിനാൽ പ്രധാന പാത ഉയരത്തിലാണ് കടന്നു പോകുന്നത്.സർവീസ് റോഡിൽ നിന്നു താഴ്ചയിലേക്കാണ് ഇട റോഡ് ആരംഭിക്കുന്നത്. ഓട നിർമാണം പൂർത്തിയായി ഏറെ നാൾ കഴിഞ്ഞെങ്കിലും ഇട റോഡിൽ മണ്ണ് നിക്ഷേപിച്ചു ഗതാഗത സൗകര്യം ഒരുക്കിയില്ല.
ഇതോടെ ഇടറോഡിൽ നിന്നും വാഹനങ്ങൾക്ക് എൻഎച്ചിലേക്കു കയറുന്നതും ഇറങ്ങുന്നതും തടസ്സപ്പെട്ടു.വിമല സെൻട്രൽ സ്കൂൾ, എസ്എൻ കോളജ്, കണ്ണേറ്റ ശ്രീകൃഷ്ണ ക്ഷേത്രം, ഉളിയനാട്, അപ്പുപ്പൻകാവ്, കിണർമുക്ക് തുടങ്ങിയ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡാണിത്. മറ്റ് ഇടറോഡുകൾ എല്ലാം മണ്ണ് നിക്ഷേപിച്ചു ഉയര വ്യത്യാസം പേരിനെങ്കിലും കുറച്ചു ഗതാഗത സൗകര്യം ഒരുക്കിയെങ്കിലും ഇവിടെ മാത്രം നടപടി ഉണ്ടായില്ലെന്നു കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രമോദ് കാരംകോട് ആരോപിച്ചു.