‘ശാലോം 2024’ ഗാനസന്ധ്യയും മാജിക് ഷോയും തിങ്കളാഴ്ച
Mail This Article
കൊല്ലം∙ ബഥേൽ മാർത്തോമ്മാ പുലമണ്‍ ഇടവകയുടെ ആഭിമുഖ്യത്തിൽ ‘ശാലോം 2024’ എന്ന പേരിൽ ക്രിസ്മസ് ഗാനസന്ധ്യയും, മജീഷ്യൻ ജോവാൻ മധുമല അവതരിപ്പിക്കുന്ന മാജിക് ഷോയും സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച വൈകിട്ട് 6 മുതൽ പള്ളിയിലെ പാരിഷ് ഹാളിൽവച്ചാണ് പരിപാടി. ക്രിസ്മസ് വാഹന വിളംബര റാലിയോടുകൂടി ആരംഭിക്കുന്ന പരിപാടിക്ക് ഇടവക വികാരി റവ. സ്കറിയ തോമസ് അധ്യക്ഷത വഹിക്കും.
സെന്റ് തോമസ് മലങ്കര കത്തോലിക്കാ പുലമണ്‍ പള്ളിയുടെ ഇടവക വികാരി ഫാ. തോമസ് കണ്ണികരോട്ട് ക്രിസ്മസ് സന്ദേശം നൽകും. ബഥേൽ മാർത്തോമ്മ പുലമൺ ഇടവക സംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. യുവജനസഖ്യം, സൺഡേസ്കൂൾ, സേവികാ സംഘം എന്നിവരുടെ നേതൃത്വത്തിൽ വിവിധ പരിപാടികള്‍ അരങ്ങേറും. 25ന് പുലർച്ചെ 5.30ന് നടക്കുന്ന ജനനപെരുന്നാൾ ശുശ്രൂഷയ്ക്കും കുർബാനയ്ക്കും വികാരി ജനറൽ വെരി. റവ. കെ.വൈ.ജേക്കബ് നേതൃത്വം നൽകും.