കൊല്ലം ജില്ലയിൽ ഇന്ന് (25-12-2024); അറിയാൻ, ഓർക്കാൻ
Mail This Article
അധ്യാപക ഒഴിവ്
പുനലൂർ ∙ ശ്രീനാരായണ കോളജിൽ ബോട്ടണി വിഭാഗത്തിൽ അതിഥി അധ്യാപകരുടെ ഒഴിവുകളിലേക്ക് ജനുവരി 10ന് 10 ന് അഭിമുഖം നടത്തുന്നു. കൊല്ലം കോളജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ ഓഫിസിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുമായി (പകർപ്പും) കോളജ് ഓഫിസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. പിഎച്ച്ഡി, നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന.
വികസന പദ്ധതി
തേവലക്കര∙ അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപ്പഞ്ചായത്തിൽ നാലാം വാർഡിൽ വയലിത്തറ ഗ്രാമത്തിൽ 1 കോടിയുടെ വികസന പദ്ധതി നടപ്പാക്കാൻ കരാറായി. ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡ് എന്ന സർക്കാർ സ്ഥാപനമാണ് കരാർ ഏറ്റെടുത്തത്. തദ്ദേശവാസികളുടെ സഹകരണത്തോടെ പദ്ധതി വേഗത്തിൽ പൂർത്തീകരിക്കുമെന്ന് സുജിത്ത് വിജയൻപിള്ള എംഎൽഎ അറിയിച്ചു
ഖാദി റിബേറ്റ് മേള
കൊല്ലം ∙ ക്രിസ്മസ് – പുതുവത്സര ഖാദി റിബേറ്റ് മേളയുടെ ജില്ലാതല ഉദ്ഘാടനം മേയർ പ്രസന്ന ഏണസ്റ്റ് നിർവഹിച്ചു. കോർപറേഷൻ സ്ഥിരസമിതി അധ്യക്ഷൻ എ.കെ.സവാദ് അധ്യക്ഷത വഹിച്ചു. ഖാദി വസ്ത്രങ്ങൾക്കു ജനുവരി 4 വരെ സ്പെഷൽ റിബേറ്റ് ലഭ്യമാണ്. കോട്ടൺ, സിൽക്ക് വസ്ത്രങ്ങൾക്കു 30% വരെയും പോളിയസ്റ്റർ വസ്ത്രങ്ങൾക്ക് 20% വരെയും റിബേറ്റ് ലഭ്യമാണ്. പ്രോജക്ട് ഓഫിസർ എൻ.ഹരിപ്രസാദ്, വില്ലേജ് ഇൻഡസ്ട്രീസ് ഓഫിസർ ഷിഹാബുദ്ദീൻകുഞ്ഞ് എന്നിവർ നേതൃത്വം നൽകി. 0474 2742587.
കുടുംബശ്രീ വിഷൻ ബിൽഡിങ് പരിശീലനം
കിഴക്കേ കല്ലട∙ പഞ്ചായത്ത് സിഡിഎസ് കുടുംബശ്രീയുടെ വിഷൻ ബിൽഡിങ് പരിശീലനം ഓണമ്പലം വാർഡ് എഡിഎസിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു ലോറൻസ് ഉദ്ഘാടനം ചെയ്തു. സിഡിഎസ് അംഗം മേരിക്കുട്ടി അധ്യക്ഷത വഹിച്ചു. റിസോഴ്സ് പഴ്സൻ രജിത ക്ലാസ് എടുത്തു. എഡിഎസ് ചെയർപഴ്സൻ അയിഷ, അമ്പിളി, അൽഫോൻസ, ജിജിമോൾ, കുമാരി ബീന, ഗീത, സിംല, സത്യവതി, രാജേശ്വരി, റീജ, സിന്ധു, രഹ്ന ദീപു, ലീലാ മോഹൻ എന്നിവർ പ്രസംഗിച്ചു.
കളീലിൽ തടത്തിവിള കുടുംബയോഗം നാളെ
മാറനാട്∙ കളീലിൽ തടത്തിവിള കുടുംബയോഗവും കുർബാനയും നാളെ നടക്കും. സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച് പാരിഷ് ഹാളിൽ ചേരുന്ന യോഗം ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. യോഗം പ്രസിഡന്റ് പ്രഫ. വി. ഐ. ജോൺസൺ അധ്യക്ഷത വഹിക്കും. കോറെപ്പിസ്കോപ്പമാരായ റവ. ബാബു ജോർജ്, റവ. വർഗീസ് കുഞ്ഞുകുഞ്ഞ് എന്നിവർ എൻഡോവ്മെന്റ് വിതരണവും ആദരിക്കലും നടത്തും.
കെഎംസി മാൾ ഉദ്ഘാടനം നാളെ
കൊല്ലം ∙ താമരക്കുളം മുനിസിപ്പൽ കോർപറേഷൻ മാളിന്റെ (കെഎംസി മാൾ) ഉദ്ഘാടനം നാളെ വൈകിട്ട് 4ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. മേയർ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയാകും. മുനിസിപ്പൽ കോർപറേഷന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി 46,582 സ്‌ക്വയർ ഫീറ്റ് വിസ്തീർണത്തിൽ 17.21 കോടി രൂപ ചെലവഴിച്ചാണ് മാൾ നിർമിച്ചത്.
ഉദ്ഘാടനം നാളെ
കൊല്ലം ∙ താമരക്കുളം മുനിസിപ്പൽ കോർപറേഷൻ മാളിന്റെ (കെഎംസി മാൾ) ഉദ്ഘാടനം നാളെ വൈകിട്ട് 4ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും.