പുതുവർഷത്തിൽ പുത്തൻ പാക്കേജുകളുമായി കെഎസ്ആർടിസി
Mail This Article
കൊല്ലം ∙ പുതുവർഷത്തിൽ സൈലന്റ് വാലിയുൾപ്പെടെ പുതിയ യാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചു കൊല്ലം ബജറ്റ് ടൂറിസം സെൽ. 30 യാത്രകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അന്വേഷണങ്ങൾക്ക് : 9747969768, 9495440444, 7592928817
∙ ജനുവരി 2ന് വിരാട് രൂപ ദർശനം തീർഥാടന യാത്ര. നിരക്ക് 600 രൂപ.
∙ 5, 26 എന്നീ ദിവസങ്ങളിലായി നെഫർറ്റിറ്റി കപ്പൽ യാത്ര: രാവിലെ 10 ന് ആരംഭിക്കും. കൊല്ലത്തു നിന്നും എസി ലോ ഫ്ലോർ ബസിൽ എറണാകുളത്ത് എത്തി 5 മണിക്കൂർ കടലിൽ ചെലവഴിക്കുന്ന യാത്രയ്ക്ക് 4240 രൂപയാണ് ചാർജ്. –
∙ 5, 25 ദിവസങ്ങളിൽ ഇല്ലിക്കൽ കല്ല് -ഇലവീഴാപൂഞ്ചിറ യാത്ര. നിരക്ക് 820 രൂപ.
∙ 7, 27 ദിവസങ്ങളിലെ ഗവി -പരുന്തുംപാറ യാത്ര. നിരക്ക് 1750 രൂപ.
∙ 11ന് മൂന്നാർ, കന്യാകുമാരി, പൊന്മുടി. കന്യാകുമാരി യാത്രയ്ക്ക് 800 രൂപയും പൊന്മുടിക്ക് 770 രൂപയുമാണ് നിരക്കുകൾ.
∙ 12ന് വാഗമൺ, റോസ്മല യാത്ര. 1020, 770 നിരക്ക്.
∙ 16ന് ന് കുമരകം ഹൗസ് ബോട്ട് യാത്ര – 1780 രൂപ.
∙ 17 ന് കമ്പം -തേനി മുന്തിരിത്തോട്ടം. 1120 രൂപയാണ് നിരക്ക്.
∙ കൊല്ലം യൂണിറ്റിന്റെ ആദ്യ സൈലന്റ് വാലി യാത്ര ജനുവരി 18 ന് രാത്രി 8 മണിക്ക് ആരംഭിക്കും. 3080 രൂപയാണ് നിരക്ക്.
∙ 19 ന് കോട്ടയം മാംഗോ മെഡോസ് യാത്ര. 1790 രൂപ.
∙ മൾട്ടി ആക്സിൽ വോൾവോ ബസിലെ മലബാർ യാത്ര 23 ന് രാത്രി 7 മണിക്ക് ആരംഭിക്കും. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ പ്രധാന ചരിത്ര -വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് 26 ന് പുലർച്ചെ മടങ്ങി എത്തും. 3200 രൂപയാണ് നിരക്ക്.
∙ 31 ന് പാലക്കാട് യാത്ര. 2000 രൂപ.
തിരുവൈരാണിക്കുളം യാത്ര
ജനുവരി 12ന് ആരംഭിച്ച് 23ന് അവസാനിക്കുന്ന തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവത്തിന് 8 സർവീസുകളാണ് കൊല്ലം ബിടിസി ചാർട്ട് ചെയ്തിട്ടുള്ളത്. ജനുവരി 13, 14, 15, 17, 18, 19, 21, 23 ദിവസങ്ങളിലാണ് യാത്ര. തിരുവൈരാണിക്കുളം ക്ഷേത്രത്തിനൊപ്പം അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, മള്ളിയൂർ ഗണപതി ക്ഷേത്രം ഏറ്റുമാനൂർ,ചെങ്ങന്നൂർ ക്ഷേത്രങ്ങളും സന്ദർശിക്കാൻ അവസരമുണ്ടാകും. 13, 15, 17, 21, 23 ദിവസങ്ങളിൽ ഡീലക്സ് ബസുകളും 14, 18, 19 ദിവസങ്ങളിൽ എസി ബസും ആണ് ഉപയോഗിക്കുന്നത്.