ADVERTISEMENT

തെന്മല ∙ ശ്രീനാരായണഗുരു സ്മരണകൾ നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ എസ്എൻഡിപി പുനലൂർ യൂണിയന്റെ ശിവഗിരി തീർഥാടന പദയാത്രയ്ക്ക് തെന്മലയിൽ നിന്നും ഭക്തിനിർഭരമായ തുടക്കം.  വി‍ജ്ഞായത്തിന്റെയും ചർച്ചകളുടെയും തുറന്ന മനസ്സുകളുടെ സംഗമത്തിന്റെയും ഒരു അന്തരീക്ഷമാണ് ശിവഗിരി തീർഥാടനത്തിന് എത്തുന്നവർക്ക് അനുഭവപ്പെടുന്നതെന്ന് തീർഥാടന പദയാത്ര ഉദ്ഘാടനം ചെയ്ത മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ഇന്ന് ലോകത്ത് ജാതിയുടെയും മതത്തിന്റെയും മാത്രമല്ല, വംശീയതയുടെ പേരിലും ഉണ്ടാകുന്ന സംഘർഷങ്ങളിലും യുദ്ധത്തിനും പരിഹാരമാണ് ഗുരുദേവന്റെ സന്ദേശങ്ങൾ. ഗുരുവിന്റെ ആശയങ്ങൾ കൂടുതൽ ‌ജനങ്ങളിലേക്ക് എത്തിക്കുന്നതിന് നമ്മൾ തന്നെ ആ ആശയങ്ങൾ സ്വീകരിച്ച് നന്നാകാൻ ശ്രമിക്കുകയാണ് വേണ്ടതെന്നും പറഞ്ഞു. പദയാത്ര ക്യാപ്റ്റനും യൂണിയൻ പ്രസിഡന്റുമായ ടി.കെ. സുന്ദരേശൻ പീതപതാക മന്ത്രി കെ.എൽ. ബാലഗോപാലിൽ നിന്ന് ഏറ്റുവാങ്ങി. പി.എസ്. സുപാൽ എംഎൽഎ അധ്യക്ഷത വഹിച്ചു. 

കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്.ജയമോഹൻ തീർഥാടന സന്ദേശം നൽകി. എസ്എൻഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി വനജാ വിദ്യാധരൻ ആമുഖ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ്, തെന്മല പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ പഞ്ചായത്ത് അംഗം ജി.നാഗരാജ്, പഞ്ചായത്ത് മുൻ അംഗം വി.എസ്.മണി എന്നിവർ പ്രസംഗിച്ചു. പ്രാർഥനാ സമിതി സെക്രട്ടറി പ്രീത സജീവ് സമൂഹ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. 70 ശാഖായോഗങ്ങളിൽ നിന്നും അംഗങ്ങൾ പദയാത്രയിൽ പീതാംബരധാരികളായി അണിനിരന്നു. പശ്ചിമഘട്ട മലയോര പട്ടണമായ തെന്മലയിൽ നിന്നും നിന്നും ആരംഭിച്ച ശിവഗിരി തീർഥാടന പദയാത്രയുടെ ഒന്നാം ദിവസ പര്യടനം വിവിധ ശാഖകളിൽ നൽകിയ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പുനലൂർ യൂണിയൻ ആസ്ഥാനത്ത് സമാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com