ADVERTISEMENT

അഞ്ചാലുംമൂട് ∙ കുരീപ്പുഴ ഗവ.യുപി സ്കൂളിലെ കുടിവെള്ള പൈപ്പ് ലൈനിലെ ടാപ്പുകൾ സമൂഹ വിരുദ്ധർ മോഷ്ടിച്ചു. ക്രിസ്മസ് അവധിക്ക് ശേഷം ഇന്നലെ രാവിലെ സ്കൂൾ തുറന്നപ്പോഴാണ് സമൂഹ വിരുദ്ധർ കാട്ടിയ അതിക്രമം അറിഞ്ഞത് . ശുചിമുറിയിലേയും കൈ കഴുകുന്നിടത്തെയും കുട്ടികൾക്ക് വെള്ളം ശേഖരിക്കുന്നതിന് ഉണ്ടായിരുന്ന പൈപ്പ് ലൈനിലേയും മുഴുവൻ ടാപ്പുകളും മോഷണം പോയി . താൽക്കാലിക സംവിധാനം ഒരുക്കി പ്രതിസന്ധിക്ക് പരിഹാരം കണ്ടു. സ്കൂൾ അധികൃതർ അഞ്ചാലുംമൂട് പൊലീസിൽ പരാതി നൽ‌കി. രാത്രി പ്രദേശത്തു പൊലീസ് നിരീക്ഷണം ശക്തമാക്കാൻ നടപടി വേണമെന്ന് രക്ഷകർത്താക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.

English Summary:

School vandalism in Anchalumoodu resulted in the theft of water taps. The Kureepuzha Government Upper Primary School discovered the missing taps after the Christmas break, prompting a police complaint and calls for enhanced security.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com