സമഗ്ര കൊട്ടാരക്കര വികസന പദ്ധതി അട്ടിമറിച്ച് സർക്കാർ വകുപ്പുകൾ
Mail This Article
കൊട്ടാരക്കര∙സമഗ്ര കൊട്ടാരക്കര വികസന പദ്ധതി തീരുമാനങ്ങൾ അട്ടിമറിച്ച് സർക്കാർ വകുപ്പുകൾ. അഞ്ച് മേഖലകളിലായി 45 പദ്ധതികൾ ഉടൻ നടപ്പാക്കാനുളള തീരുമാനം ഉദ്യോഗസ്ഥർ അട്ടിമറിച്ചെന്നാണ് പരാതി. 2025ലും പദ്ധതി യാഥാർഥ്യമാകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.
പ്രഖ്യാപിച്ച പദ്ധതികൾ
∙ഒരു ലക്ഷം തെങ്ങിൻ തൈകളും അത്യുൽപാദന ശേഷിയുള്ള കശുമാവിൻ തൈകളും നടുക ∙ കല്ലട ആറിന്റെ തീരങ്ങളിൽ ഒരു ലക്ഷം മുളത്തൈകൾ നടുക ∙ നെടുവത്തൂർ പഞ്ചായത്തിൽ പൊങ്ങൻപാറ ടൂറിസം,കരീപ്ര ഉളകോട്, ചിയാൻകുളം,മുട്ടറ മരുതിമല, കുളക്കട തൂക്കുപാലം, മൈലം ആയിരവല്ലിപാറ, ഉമ്മന്നൂർ മാറാംപാറ കേന്ദ്രങ്ങളിൽ ടൂറിസം പദ്ധതികൾ ∙ മുറ്റത്തൊരു മുരിങ്ങ,1000 ഗ്രൂപ്പുകൾക്ക് കുറ്റി മുല്ല,പോഷകത്തോട്ടം ∙ പ്രാദേശിക മാംസ സംസ്കരണം ∙നാടൻ പൂവൻകോഴി മാംസ ഉൽപാദനം ∙പാറക്കുളങ്ങളിൽ കരിമീൻ കൃഷി∙
സോഷ്യൽ ഫോറസ്ട്രി -10000 വിദ്യാലയങ്ങളിൽ തൈ ∙160 വിദ്യാലയങ്ങളിൽ ജൈവ വൈവിധ്യ ഉദ്യാനം ∙ലിഫ്റ്റ്-ഡ്രിപ് ഇറിഗേഷൻ ∙കല്ല്- മൺ കയ്യാല ∙ജിപിഎസ് എനേബിൾഡ് കിണർ റീചാർജ്∙ മഴക്കുഴി -ചരിവിനനുസൃതം∙ സോയിൽ ഹെൽത്ത് കാർഡ്∙ജീവാണു വളം∙ആറ്റുവാ ചിറ-താമര കൃഷി∙ ആട് ഗ്രാമം∙റോഡിനു ഇരു വശവും വേപ്പിൻ തൈ നടീൽ∙തൊടിയിൽ കറിവേപ്പ്∙ മഴമറ നിർമിച്ച് കൃഷി∙ ആയിരവില്ലിപ്പാറ- മൽസ്യക്കുളം വിപുലീകരിച്ച് കൃഷി∙ വീടുകളിൽ അസോള കൃഷി∙ ടൗൺ സൗന്ദര്യവത്കരണം∙ 266 ഹെക്ടറിൽ നെല്ല്, 97 ഹെക്ടറിൽ പച്ചക്കറി∙കൃഷി, മൃഗസംരക്ഷണ മേഖലയിൽ 3249 കുടുംബങ്ങൾക്ക് ജീവനോപാധി ആസ്‌തികൾ നൽകും∙409 കുടുംബങ്ങൾക്ക് സൂക്ഷ്‌മ സംരംഭം തുടങ്ങാൻ സഹായം∙ 1800 കുടുംബങ്ങൾക്ക് സ്വയംതൊഴിൽ സംരംഭ സഹായം.