ADVERTISEMENT

കുളത്തൂപ്പുഴ∙ കിഴക്കൻ മേഖലയിൽ കഴിഞ്ഞദിവസം രാത്രി ആഞ്ഞടിച്ച കാറ്റിൽ വ്യാപക നാശം. ഗണപതിയമ്പലം കവലയിൽ അമ്പലപരിസരത്തു നിന്ന കൂറ്റൻ ആൽമരം കടപുഴകി സമീപത്തെ വീടിനു മുകളിലേക്കു വീണു. സമീപത്തെ കാലപ്പഴക്കമുള്ള ഷെഡും നിലംപൊത്തി. കഴിഞ്ഞദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം. 

അമ്പലത്തിനോടു ചേർന്നു നിന്ന ആൽമരം കടപുഴകി വീടിനു മുകളിൽ പതിക്കുകയായിരുന്നു. മതിൽക്കെട്ടു തകർന്നതല്ലാതെ അമ്പലത്തിനു കേടുപാടുകളില്ല. വീടിനു ഭാഗികമായി നാശം ഉണ്ട്. മരം മുറിച്ചു നീക്കി. ഗണപതിയമ്പലം നെല്ലിമൂട് പാതയിലേക്കു മരം വീഴാത്തതിനാൽ അപായം ഒഴിവായി. കനത്ത കാറ്റിൽ റബർ മരങ്ങളും മറ്റു മരശിഖരങ്ങളും ടിഞ്ഞു വീണു നാശം. വൈദ്യുതി വിതരണം തടസ്സപ്പെട്ടില്ല. 3 ദിവസം മേഖലയിൽ ശക്തമായ കാറ്റ് ആഞ്ഞടിച്ചിരുന്നു.

English Summary:

Kulathupuzha strong winds caused significant damage. A large banyan tree fell on a house near Ganapathy Temple, causing partial damage to the property.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com